മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭൗമദിനം ആചരിച്ചു

Posted on: April 23, 2020

തൃശ്ശൂര്‍ : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലപാട് ഗ്രാമ പഞ്ചായത്ത്, ലയണ്‍സ് ക്ലബ്, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുമായി സഹകരിച്ച് ലോക ഭൗമ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കൊതകുളം കുളത്തിന്റെ ചുറ്റും കണിക്കൊന്നകള്‍ നട്ടു പിടിപ്പിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷജിത് കുമാര്‍ അധ്യക്ഷനായ പരിപാടിയുടെ ഉല്‍ഘാടനം മണപ്പുറം ഫിനാന്‍സ് കോ പ്രമോട്ടറും, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് ചെയര്‍പേഴ്‌സണുമായ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈന്‍, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ജി. എം.സനോജ് ഹേര്‍ബര്‍ട്, സുഭാഷ് രവി, ലയണ്‍സ് ക്ലബ് പ്രതിനിധികളായ, അജിത്ത്, ആന്റണി.എ.എ, അഷ്‌റഫ്.കേ. എം, ബാലു. സി.പീ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി ചാലിശ്ശേരി, എന്നിവര്‍ സംബന്ധിച്ചു.