തുറമുഖം 10 ന് തിയറ്ററിലേക്ക്

Posted on: March 2, 2023

നിവിന്‍ പോളിയെ നായകനാക്കി പ്രശസ്ത സിനിമ സംവിധായകനും ഛായഗ്രഹകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം മാര്‍ച്ച് 10ന് മാജിക് ഫ്രെയിംസ് പ്രദര്‍ശനത്തിനെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മുന്ന് കാലഘട്ടങ്ങളുടെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്നു.

സഹനിര്‍മ്മാണം-ജോസ് തോമസ്.നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ‘തുറമുഖത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഓരോ സിനിമയും
വ്യത്യസ്ത അനുഭവങ്ങളും വൈവിധ്യമാര്‍ന്ന കാഴ്ചകളുമാണ് നല്‍കുന്നത്.

ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. തിരക്കഥ, സംഭാഷണം- ഗോപന്‍ ചിദംബരം, എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. പി ആര്‍ ഒ-എ എസ് ദിനേശ്.