ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചതി’ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

Posted on: January 9, 2023

അഖില്‍ പ്രഭാകരന്‍, ജാഫര്‍ ഇടുക്കി, അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചതി’ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.പൂര്‍ണ്ണമായും വയനാട്ടില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസ്, അബു സലീം, ശ്രീകുമാര്‍ എസ് പി, ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജാ, പ്രകാശ്, ലതാ ദാസ് ഋതുനന്ദ തുടങ്ങിയപ്രമുഖ താരങ്ങള്‍ക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളുംഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-മോഹന്‍ സിത്താര,എഡിറ്റര്‍-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമറ്റം,അസ്സോസിയേറ്റ് ഡയറക്ടര്‍-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രി ബ്യൂഷന്‍- ധനേഷ് ദാമോദര്‍, മേക്കപ്പ്-റഹീ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ് രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട് മാഫിയ ശശി, കൊറിയോഗ്രാഫര്‍ ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍-രാജു പി കെ.ഫിനാന്‍സ് കണ്‍ട്രോളര്‍-പി വി ടോമി,പാഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാ സ്വയനാട്,സ്റ്റില്‍സ്- സന്തോഷ്‌കുട്ടീസ്, പോസ്റ്റര്‍ മനോജ് ഡിസൈന്‍.വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തില്‍,ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചതി’ ഈ മാസം അവസാനം പ്രദര്‍ശനശാലകളിലെത്തുന്നു.

 

TAGS: Chathi Movie |