മലയാള ഹൃസ്വ ചിത്രം അകലെ യൂറ്റൂബില്‍ റിലീസ് ചെയ്തു

Posted on: December 16, 2022

സിംഗപ്പൂരില്‍ പൂര്‍ണ്ണമായും ചീത്രീകരിച്ച, നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധനേടിയ മലയാള ഹൃസ്വ ചിത്രം അകലെ, യൂറ്റൂബില്‍ റിലീസ് ചെയ്തു . ഡിസംബര്‍ 15 ന് വൈകിട്ട് 5 മണിക്ക് സിംഗപ്പൂര്‍ മലയാളം പത്രം പ്രവാസി എക്‌സ്പ്രസ്സ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും ..(YouTube.com/PravasiExpress )

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ലിങ്ക് പുറത്തു വിടും . രാജേഷ് കുമാര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം, ഗോവ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ , സാന്‍ ഫ്രാന്‍സിക്സോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ , ഗ്രീസ് ഫിലിം ഫെസ്റ്റിവല്‍, സിനിമ മേക്കിങ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അലിബാഗ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ , പുണെ , കേരള ,ഹിമാചല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുകയും, മറ്റു നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

മൊക്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, മികച്ച നവാഗത സംവിധായകനുള്ള (ഇന്റര്‍നാഷണല്‍ & ഇന്ത്യന്‍ കാറ്റഗറി ) പുരസ്‌കാരവും ,ബെസ്‌റ് ആക്ടര്‍ , ബേസ്ഡ് ആക്ടറസ്സ് നേട്ടവും ചിത്രം നേടി , ഇന്‍ഡോ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബെസ്‌റ് ആക്ടര്‍ , ബേസ്ഡ് ആക്ടറസ്സ് പുരസ്‌കാരങ്ങള്‍ ,ടോക്കിയോ ഫിലിം അവാര്‍ഡ്സ് ,മാസ്റ്റേഴ്‌സ് സിനിമ ( റോം) എന്നിവിങ്ങലില്‍ ബെസ്ഡ് ഡ്രാമ നേട്ടവും ,ടോഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍- സിംഗപ്പൂര്‍ എന്നിവയില്‍ മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ്സ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളുടെ നിറവില്‍ ആണ് ചിത്രം യൂട്യൂബില്‍ എത്തുന്നത് ..

എം കെ വി രാജേഷ് ആണ് രചന , അജേഷ് കാവാലന്‍ ഛായാഗ്രഹണവും ഡാസ്സല്‍ ഡേവിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു . ദേവദത്ത് ബിജിബാല്‍ പശ്ഛാത്തല സംഗീതം ചെയ്തിട്ടുള്ള ചിത്രത്തില്‍, ജയറാം നായര്‍ ,വന്ദന , അപര്‍ണ്ണ ഹരി ,ബിനൂപ് ,വീണ ഉണ്ണി ,റിയാസ് ,തന്‍വി ബിനൂപ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു .

സമകാലീന കുടുംബ പശ്ഛാത്തലത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന അകലെ , വാര്‍ദ്ധക്യത്തില്‍ തനിച്ചാവുന്നവരുടെ നോവിക്കുന്ന ഏകാന്തതയുടെ പ്രതിഫലനം ആണ് .. തിരിച്ചു പിടിക്കാന്‍ കൊതിക്കുന്ന ബന്ധങ്ങളുടെ ഊഷ്മളത, മറ്റു പല സാഹചര്യം കാരണം അകലെ ഉപേക്ഷിക്കേണ്ടി വന്നതിന്റെ വേദന പറയുകയാണ് അകലെ ..

Akale link : https://youtu.be/QIiP7DZKtAc