പ്രിയനന്ദനന്‍ ഒരുക്കിയ ‘ധബാരി ക്യൂരുവി’ ഇന്ത്യന്‍ പനോരമയിലേക്കും.

Posted on: October 24, 2022

കൊച്ചി : ലോകസിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ഒരുക്കിയ ‘ധബാരി ക്യൂരുവി’ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഇന്ത്യന്‍ പനോരമയിലേക്ക് കടന്നത്.

ഈ അംഗീകാരത്തെ അഭിമാന നിമിഷമായി കാണുകയാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ പ്രതികരിച്ചു.  ‘ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട് . മുഖ്യധാര ജീവിതത്തില്‍ നിന്നും നിത്യവും പരിഹാസം ഏല്‍ക്കേണ്ടിവരുന്നവരെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ ഉണ്ടാക്കിയത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാന്‍ കാണുന്നു. അത് സാധ്യമാക്കിയ നിര്‍മ്മാതാക്കാളായ വിനായക അജിത്ത് സാറിനും ഐവാസ് വിഷ്വല്‍ മാജിക്കിനുംഏറെ നന്ദി സ്‌നേഹം .
ഒപ്പം നിന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും സിനിമ സലാം പ്രിയനന്ദനന്‍ എഫ് ബി യില്‍ കുറിച്ചു.

ഒരു ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘ധബാരി ക്യൂരുവി’ ചിത്രം പൂര്‍ണ്ണമായും ഇരുള ഭാഷയിലാണ്.ആദിവാസികള്‍ മാത്രം അഭിനയിച്ച ഏക ഫീച്ചര്‍ ചിത്രത്തിനുള്ള യു.ആര്‍.എഫ് ലോക റെക്കൊഡും ഇതിനകം ചിത്രം കരസ്ഥമാക്കിയിരുന്നു. ഗോത്ര ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം.

കഥ,സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: ഐവാസ് വിഷല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: പി. അയ്യപ്പദാസ്, സംവിധാന സഹായികള്‍: ഗോക്രി, ആര്‍.കെ. അട്ടപ്പാടി, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സലിം റഹ്മാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് രാമന്‍, അരുണ്‍ ബോസ്, ഓഫീസ് നിര്‍വഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍

അഭിനേതാക്കള്‍ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് പി.ആര്‍.ഒ. പി.ആര്‍.സുമേരന്‍ 9446190254