സിബി മലയില്‍ – ആസിഫ് അലി ചിത്രം കൊത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Posted on: September 15, 2022

കൊച്ചി : മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ ‘തേന്‍ തുള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പി.എം. ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുന്‍ നിരയിലേക്കെത്തുന്ന റോഷന്‍ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങള്‍, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തില്‍ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ – സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദ്ഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അഗ്നിവേഷ് രഞ്ജിത്ത്. VIDEO LINK : https://youtu.be/9ocHjA41Ork