വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്‌സിലെ ഗായിക ആന്‍ ആമിയും ചേര്‍ന്ന് പാടിയ സീ കേരളം സീരിയല്‍ പ്രൊമോഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Posted on: February 1, 2020

കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിലെ ‘ഉയിരില്‍ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തി നേടിയ ആന്‍ ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത് .ചാനലിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്ത ഗാനം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബി.കെ. ഹരിനാരായണന്റ വരികള്‍ക്ക് ലിയോ ടോമാണ് സംഗീതം നല്‍കിയിരിക്കുന്നത്

ഒരു സിനിമ ട്രെയ്ലര്‍ മാതൃകയില്‍ ഒരുക്കിയ സീരിയലിന്റെ പ്രൊമോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ പിന്നണി ഗായകരെ അണിനിരത്തി കൊണ്ടുള്ള പ്രൊമോ സോങ് ഗാനം സീ കേരളം പുറത്തു വിട്ടിരിക്കുന്നത്. മലയാള സീരിയല്‍ രംഗത്തു പുരോഗമനാത്മകമായ മാറ്റങ്ങള്‍ക്കാണ് സീ കേരളം ശ്രമിക്കുന്നത്. അത്തരമൊരു മാറ്റത്തിലേക്കു മലയാളത്തെ നയിക്കുന്ന ഒരു പിടി ശ്രമങ്ങള്‍ സീ കേരളം അണിയറയില്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. സീ കേരളത്തിന്റെ പുതിയ സീരിയല്‍ ‘നീയും ഞാനും’ അത്തരമൊരു ശ്രമം ആണ്.

45 വയസ്സുകാരനായ നായക കഥാപാത്രവും 20കാരിയുമായിയായ ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘നീയും ഞാനും ‘ എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഏറെ വേറിട്ട സീരിയലാകും നീയും ഞാനും എന്ന് സീ കേരളം അവകാശപ്പെടുന്നത്

TAGS: Zee Keralam |