ആവേശകരമായ ആഘോഷമാക്കാനൊരുങ്ങി സീകേരളം കുടുംബം

Posted on: September 7, 2019

കൊച്ചി-ആദ്യഓണംആവേശകരമായ ആഘോഷമാക്കാനൊരുങ്ങി മലയാളത്തിലെ ഏറ്റവും പുതിയവിനോദ ചാനല്‍ സീകേരളംകുടുംബം. ജനപ്രിയ പരിപാടിയായസരിഗമപയും ആദ്യറിയാലിറ്റിഷോ ആയ ഡാന്‍സ് കേരള ഡാന്‍സും ചേര്‍ന്ന് ‘സരിഗമപ ഓണപ്പൂരം’ എന്ന സംഗീത നൃത്ത ഷോ ആഘോഷത്തിന് മിഴിവേകും. ഒന്നാം ഓണദിവസമായ സെപ്തംബര്‍ പത്തിന് വൈകിട്ട്ആറുമുതല്‍ ഒമ്പതു മണിവരെയാണ് ഈ പ്രത്യേക പരിപാടിയുടെ സംപ്രേഷണം. രണ്ട്‌റിയാലിറ്റിഷോയിലെതാരങ്ങളെല്ലാംഒരുവേദിയില്‍ ഒന്നിക്കുന്ന സവിശേഷതയും ഈ ഷോയ്ക്കുണ്ട്.

ഇതിനുപുറമെ, സീകേരളത്തിലെ സീരിയ കുടുംബത്തെയും സരിഗമപ പ്രതിഭകളെയും ഒരുവേദിയിലെത്തിക്കുന്ന മറ്റൊരു പ്രത്യേകഷോയും ഒന്നാംഓണത്തിന് ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെസീകേരളം അവതരിപ്പിക്കുന്നു. ചൊവ്വ, ബുധന്‍, വ്യാഴംദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ 9.30 വരെ ‘പൊന്നോണരുചികള്‍’ എന്ന പേരി ഓണംവിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ഓണം കുക്കറി ഷോ സംപ്രേക്ഷണംചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ സിനിമ മിസ്റ്റര്‍ പെര്‍ഫെക്റ്റ്‌ സെപ്റ്റംബര്‍ 9 തിങ്കളാഴ്ചവൈകിട്ട് നാലുമുതല്‍ ഏഴുവരെകാണാം. ഒന്നാം ഓണദിവസമായ ചൊവ്വാഴ്ച തട്ടും പുറത്ത് അചുതന്‍ (09:3012:30), റെബ (14:3018:00) എന്നീ സൂപ്പര്‍ഹിറ്റിസിനിമകളും സംപ്രേഷണംചെയ്യും.

തിരുവോണദിവസമായ സെപ്റ്റംബര്‍ 11 ബുധനാഴ്ചഒരു പിടിസിനിമകളാണ് ഓണസമ്മാനമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. 09:30ന് ഓസ്‌ക്കര്‍, 13:30ന് ഇന്റര്‍നാഷണ ലോക്കല്‍ സ്റ്റോറി, 16.30ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്,  19.30ന് മധുരരാജ എന്നിവകാണാം. .സെപ്റ്റംബര്‍ 12 വ്യാഴാഴ്ച 13:30ന് ഒരു പഴയബോംബ് കഥ സംപ്രേഷണംചെയ്യും. വാരാന്ത്യസിനിമ ജംഗ സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച രണ്ടുമണിക്ക്‌ സംപ്രേഷണംചെയ്യും

TAGS: Zee Keralam |