ആദ്യ ഓണം വേറിട്ട ആഘോഷമാക്കാന്‍ സീ കേരളം

Posted on: August 29, 2019

കൊച്ചി- പുതുമകളോടെ മലയാളി പ്രേക്ഷകരിലേക്ക് എത്തിയ വിനോദ ചാനല്‍ സീ കേരളം ആദ്യ ഓണം വേറിട്ട ആഘോഷമാക്കാനൊരുങ്ങുന്നു. അമ്പരിപ്പിക്കുന്ന സമ്മാനങ്ങളുമായി കേരളത്തിലുടനീളം ഓണത്തേര് എന്ന പുതുമയാര്‍ന്ന മത്സരമാണ് ചാനല്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയാണ് മത്സരം. ഇതിനായി സീ കേരളം തയാറാക്കിയ പ്രത്യേക പ്രചാരണ ട്രക്ക് സംസ്ഥാനത്തുടനീളം സഞ്ചരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ട്രക്കിലെ ഗെയിമുകളില്‍ പങ്കെടുത്ത് സമ്മാനങ്ങല്‍ നേടാം. ഓണത്തിന് സീ കേരളം അവതരിപ്പിക്കുന്ന പുതിയ സിനിമകളുടെ പ്രചാരണവും ഇതോടൊപ്പം നടക്കും. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഈ പ്രചാരണ വാഹനം എത്തും.

TAGS: Zee Keralam |