കുട്ടികളെ സ്വപനം കാണാന്‍ പ്രേരിപ്പിക്കുന്ന കുഞ്ഞന്‍ ചിത്രവുമായി സീ കേരളം

Posted on: August 13, 2019

രാജ്യത്തിന്റെ എഴുപത്തിരണ്ടാത്തെ സ്വാന്തത്രിയ ദിനത്തില്‍ കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞന്‍ വീഡിയോയുമായി സീ കേരളം. രാജ്യത്തിന് അഭിമാനമായ ചന്ദ്രായന്‍ രണ്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ഇന്‍സ്പയറിങ് വീഡിയോ ചാനല്‍ ഒരുക്കിയിരിക്കുന്നത്. നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍ എന്ന ചാനലിന്റെ ടാഗ്ലൈന്‍ അര്‍ഥവത്താക്കി നിര്‍മിച്ച വീഡിയോ ഏറെ പ്രചോദനം നല്‍കുന്നതാണ് .ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 വിജയകരമായി യാത്ര ആരംഭിച്ചതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു പെണ്‍കുട്ടി അവളുടെ സ്‌കൂള്‍ പ്രോജക്റ്റില്‍ സമാനമായ രീതി പരീക്ഷിക്കുന്നതാണ് ഈ കുഞ്ഞന്‍ വീഡിയോയുടെ ഇതിവൃത്തം.

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന അവള്‍ ടി വിയില്‍ ചന്ദ്രായന്റെ അഭിമാനകരമായ വിക്ഷേപണ വാര്‍ത്ത കാണുകയാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമാനമായ ഒന്ന് നിര്‍മിക്കുകയും വിക്ഷേപണം ചെയ്യുന്നതും, മറ്റു കുട്ടികള്‍ അതില്‍ പ്രചോദിതരാകുന്നതുമാണ് ചിത്രം. ഈ സ്വാന്തത്രിയ ദിനത്തില്‍ നമ്മുടെ മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാമിന്റെ നമ്മളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ആശയത്തെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു ഈ ചിത്രം.

ഒന്നേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം സീ കേരളത്തിന്റെ പ്രൊഡക്ഷന്‍ വിഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്.

TAGS: Zee Kerala |