May 2024
ലോക സിനിമകളും പരിപാടികളുമായി ടാറ്റാ സ്കൈ വേൾഡ് സ്ക്രീൻ
Posted on: March 29, 2018
കൊച്ചി : ടാറ്റാ സ്കൈ ഒരു പിടി രാജ്യാന്തര വിനോദ പരിപാടികൾ കൂടി അവതരിപ്പിക്കുന്നു. ടാറ്റാ സ്കൈ ആഗോള സ്ക്രീനിന്റെ അവതരണത്തോടെ 650 മണിക്കൂർ നീണ്ട ടെലിവിഷൻ പരിപാടികൾ മാത്രമല്ല, ഹോളിവുഡിൽ നിന്നും ലോകമൊട്ടുക്കു നിന്നുമുള്ള സിനിമകളും പരിപാടികളും ആസ്വദിക്കാം.
പരസ്യമില്ലാതെ സേവനം ലഭ്യമാക്കുകയാണ് ടാറ്റ സ്കൈയുടെ മറ്റൊരു സവിശേഷത. ഇന്ത്യയിൽ ഇതുവരെ ലഭ്യമാകാത്ത പല പരിപാടികളും ലഭ്യമാകും. എസ്ടിബി, ടാറ്റാ സ്കൈ മോബ് ആപ്പ്, ടാറ്റാ സ്കൈ വെബ് ആപ്പ് തുടങ്ങിയവയിലൂടെയെല്ലാം ഉള്ളടക്കം 24 മണിക്കൂറും ലഭ്യമാകും. പ്രത്യേക ഇന്റർനെറ്റ് കണക്ഷൻ ഒന്നും കൂടാതെ തന്നെ പ്രതിമാസം 75 രൂപയ്ക്കു ടാറ്റാ സ്കൈ വേൾഡ് സ്ക്രീൻ ലഭ്യമാകും.
ഹോളിവുഡിൽ നിന്നു മാത്രമല്ല ലോകമൊട്ടാകെയുള്ള പരിപാടികളാണ് സ്കൈ നെറ്റ്വർക്ക് അവതരിപ്പിക്കുന്നതെന്നും വ്യത്യസ്തമായ പരിപാടികളാണ് കാഴ്ചക്കാർ ആഗ്രഹിക്കുന്നതെന്ന് നിരീക്ഷണത്തിലൂടെ വ്യക്തമായെന്നും യാതൊരു ഭാഷ പരിമിതകളുമില്ലാതെ പരിപാടികൾ ആസ്വദിക്കുവാനുള്ള അവസരമാണ് ഒരുങ്ങുയിരിക്കുന്നതെന്നും ടാറ്റാ സ്കൈ ചീഫ് കണ്ടന്റ് ഓഫീസർ അരുൺ ഉണ്ണി പറഞ്ഞു.
TAGS: Tata Sky |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി