മേരാ ഗോൾഡ് സ്റ്റാർ

Posted on: August 19, 2014

Satyug-Gold-B

പ്രതിദിനം 50 രൂപ മുടക്കി സ്വർണം വാങ്ങാൻ കഴിയുന്ന മേരാ ഗോൾഡ് പ്ലാനുമായി ബോളിവുഡ് താരം ശില്പ ഷെട്ടി. ശില്പ ഷെട്ടിയുടെ സത്‌യുഗ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമാണ് സത്‌യുഗ് മേരാ ഗോൾഡ് പ്ലാൻ. ഐഡിബിഐ ട്രസ്റ്റിന്റെ ഗാരന്റിയും ബ്രിങ്ക്‌സിന്റെ സുരക്ഷയും മേരാഗോൾഡ് പ്ലാനിനുണ്ട്.

സ്വർണം നമ്മുടെ സംസ്‌കാരത്തിന്റെ പ്രധാന ഘടകമാണെന്ന് സത്‌യുഗ് ചെയർപേഴ്‌സണുമായ ശില്പ ഷെട്ടി കുന്ദ്ര പറഞ്ഞു. എല്ലാറ്റിലും ഉപരി സ്വർണം സുരക്ഷിത നിക്ഷേപവും വലിയ ആസ്തിയുമാണ്. സത്യുഗ് മേരാ ഗോൾഡ് പ്ലാനിൽ പ്രതിമാസം 1000 രൂപയ്ക്കുപോലും സ്വർണം വാങ്ങാനാവും.

പ്രത്യേകമായി മിന്റ് ചെയ്ത 24 കാരറ്റ് 999 പരിശുദ്ധിയുള്ള സ്വർണനാണയങ്ങളും സത്യുഗ് ഗോൾഡിൽ നിന്നും ഒരു ഗ്രാം, രണ്ട് ഗ്രാം, അഞ്ച് ഗ്രാം, പത്ത് ഗ്രാം, ഇരുപത് ഗ്രാം, അമ്പത് ഗ്രാം തൂക്കങ്ങളിൽ ലഭ്യമാണ്. ഡിസൈനർ 22 കാരറ്റ് ഗോൾഡ്, 18 കാരറ്റ് ഡയമണ്ട്, സിൽവർ, ഡയമണ്ട് ജൂവല്ലറി എന്നിവ ശില്പ ഷെട്ടിയുടെ രൂപകല്പനയിൽ സത്യുഗ് ഗോൾഡ് വിപണിയിലെത്തിക്കുന്നു.

രണ്ടുലക്ഷം ഉപഭോക്താക്കളെയാണ് സത്‌യുഗ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴിയോ നിലവിലുള്ള 600 ഡിസ്ട്രിബ്യൂട്ടർമാർ മുഖേനയോ മേരാ ഗോൾഡ് പ്ലാനിൽ നിക്ഷേപിക്കാം. കാർവി കംപ്യൂട്ടർ ഷെയറുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. സഹകരണ ബാങ്കുകളുമായി ധാരണയാകുന്നതോടെ നടപ്പു ധനകാര്യവർഷം വിതരണക്കാരുടെ എണ്ണം 5000 ആയി ഉയരുമെന്ന് സത്‌യുഗ് സിഇഒയും ശില്പയുടെ ഭർത്താവുമായ രാജ് കുന്ദ്രയും സിഒഒ സമീർ പാട്ടീലും പറഞ്ഞു.

ശില്പ ഷെട്ടി പ്രമോട്ട് ചെയ്യുന്ന ഗോൾഡ് ബുള്ള്യൻ ആൻഡ്
ജുവല്ലറി സംരംഭമാണ് സത്യുഗ് ഗ്രൂപ്പ്. പ്രഷ്യസ് മെറ്റൽ റിഫൈനിംഗ്, അഫോഡബിൾ ഡിസൈനർ ജൂവല്ലറി, സത്യുഗ് ഗോൾഡ് കോയിൻസ്, ഗോൾഡ് ബുള്ള്യൻ എന്നീ രംഗങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു.

ന്യൂ പനവേലിലെ കമ്പനിയുടെ ഓപ്താഗ് റിഫൈനറിയിൽ പ്രതിമാസം 1.5 ടണ്ണിലേറെ സംസ്‌കരിക്കാനാകും. കൂടാതെ ദക്ഷിണാഫ്രിക്ക, ഘാന, പെറു എന്നിവിടങ്ങളിലെ സ്വർണഖനികളുമായി സ്വർണം തുടർച്ചയായി ലഭിക്കുന്നതിന് സത്‌യുഗ് ഗോൾഡ് ദീർകാല കരാർ ഒപ്പിട്ടിട്ടുണ്ട്. അതിനാൽ മറ്റ് ജുവല്ലറി ബ്രാൻഡുകളേക്കാൾ മിതമായ നിരക്കിൽ സ്വർണം നൽകാൻ സത്‌യുഗിനു കഴിയും.