പുതിയ റോൾ

Posted on: August 10, 2015

Asin-weds-Rahul-Sharma-Bigബോളിവുഡ്താരം അസിൻ വിവാഹിതയാകുന്നു. മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമ്മയാണ് വരൻ. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ആൾ ഈസ് വെൽ എന്ന ഹിന്ദി ചിത്രം പൂർത്തിയാക്കിയാൽ ഉടനെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. അഭിഷേക് ബച്ചനാണ് ഈ ചിത്രത്തിലെ അസിന്റെ നായകൻ. അസിനും രാഹുലും പ്രണയബദ്ധരാണെന്ന് കുറെക്കാലമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

2001 ൽ സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളചിത്രത്തിലൂടെയാണ് അസിൻ തോട്ടുങ്കൽ സിനിമയിൽ എത്തിയത്. അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അസിൻ. പിന്നെ തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പർ ഹിറ്റുകൾ. ഉള്ളം കേക്കുമെ ആയിരുന്നു അസിന്റെ ആദ്യ തമിഴ് ചിത്രം. സൂപ്പർഹിറ്റായ ഗജിനിയിലൂടെ അസിൻ ബോളിവുഡിന്റെ താരപദവി നേടി. അസിന്റെ 18 മത്തെ ചിത്രമായിരുന്നു ഗജിനി.

Asin-Bollywood-Actresses-Biരാഹുൽ ശർമ്മയും സുഹൃത്തുക്കളായ രാജേഷ് അഗർവാൾ, സുമീത് കുമാർ, വികാസ് ജയിൻ എന്നിവർ ചേർന്നാണ് 2000 ൽ മൈക്രോമാക്‌സ് സ്ഥാപിച്ചത്. 2008 ൽ മൊബൈൽഹാൻഡ്‌സെറ്റ് നിർമാണത്തിലേക്ക് തിരിഞ്ഞതോടെ മൈക്രോമാക്‌സിന്റെ ശുക്രദശ തെളിഞ്ഞു. ഇന്ന് നൂറോളം മോഡലുകളിലായി 24 ലക്ഷം മൊബൈൽ ഫോണുകളാണ് പ്രതിമാസം മൈക്രോമാക്‌സ് വിറ്റഴിക്കുന്നത്. തീർന്നില്ല ലോകത്തിലെ ഏറ്റവും വലിയ 10 മത്തെ മൊബൈൽ ഫോൺ നിർമാതാക്കളാണ് മൈക്രോമാക്‌സ്.