ജാരോ എഡ്യുക്കേഷന്‍ ആഗോള തലത്തിലേക്ക്

Posted on: August 9, 2022

കൊച്ചി : വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യുക്കേഷന്‍ ആഗോള തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് യുഎസ്എയിലും സിംഗപൂരും ഓഫീസുകള്‍ തുറന്നു.

2009ല്‍ സ്ഥാപിതമായ ജാരോ എഡ്യുക്കേഷന്‍ ഇന്ത്യയില്‍ 13 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു. 2022ലെ കണക്കു പ്രകാരം എഡ്ടെക് കമ്പനി മൂന്നു ലക്ഷം പേര്‍ക്കെങ്കിലും ജീവിതമാര്‍ഗത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ലോകോത്തര എക്സിക്യൂട്ടീവ് വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ജാരോയുടെ ദൗത്യം എല്ലായ്പോഴും വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വഴിത്തിരിവായിട്ടുണ്ട്.

ഉയര്‍ന്ന റാങ്കിലുള്ള സര്‍വകലാശാലകളുമായി ചേര്‍ന്നാണ് ജാരോ ആഗോള തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നേട്ടമാകും.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നാകും കമ്പനിയുടെ 30 ശതമാനം വരുമാനം. അതോടൊപ്പം ഇന്ത്യയിലും വളര്‍ച്ച ത്വരിതപ്പെടുത്തും. ജാരോ എന്നും ഇടപാടുകാരുമായി മികച്ച ബന്ധം നിലനിര്‍ത്തുന്നു. 2023 മാര്‍ച്ചോടെ എഡ്ടെക് സ്ഥാപനം ലക്ഷ്യമിടുന്നത് 3500 ദശലക്ഷം രൂപയുടെ വരുമാനമാണ്. ആഗോള വികസനം സ്ഥാപനത്തെ എഡ്ടെക് രംഗത്ത് കൂടുതല്‍ ശക്തിപ്പെടുത്തും.

 

TAGS: Jaro Education |