ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാമുകള്‍ ലഭ്യമാക്കാനായി ജാരോ എജ്യൂക്കേഷന്‍ – എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരണം

Posted on: April 29, 2022


കൊച്ചി: ലോകോത്തര എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസം ലഭ്യമാക്കുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന്‍ ഓണ്‍ലൈന്‍ ഡിഗ്രി ലഭ്യമാക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി (ഡയറക്ടറേറ്റ് ഓഫ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍) സഹകരിക്കുന്നു. വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് അനിവാര്യമായ അറിവും വൈദഗ്ധ്യവുമുള്ള പ്രതിഭാ സംഘത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും, പരിശീലിപ്പിക്കുകയും ചെയ്യാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡയറക്ടറേറ്റ് ഓഫ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍) അതിന്റെ ഓണ്‍ലൈന്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ക്കായി ജാരോ എജ്യൂക്കേഷനെ എംപാനല്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ എംബിഎ, എംസിഎ, എംകോം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ബിബിഎ, ഡേറ്റാ സയന്‍സില്‍ ബിസിഎ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായുള്ള ജാരോ എജ്യുക്കേഷന്റെ പുതിയ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഇരു സ്ഥാപനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം പ്രൊഫഷണലുകളെ അവര്‍ തിരഞ്ഞെടുത്ത മേഖലകളില്‍ അവരുടെ കരിയര്‍ ത്വരിതപ്പെടുത്താനും കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനും പ്രാപ്തരാക്കും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബിരുദവും മാനേജ്‌മെന്റ് കഴിവുകളും ഒരുമിച്ച് നേടാനും ഇത് സഹായകരമാവും.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ എസ്ആര്‍എം ഐഎസ്ടിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജാരോ എജ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.

ജാരോ എജ്യൂക്കേഷന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളിലൂടെ ഇതുവരെ എത്തിച്ചേരാത്തവരിലേക്ക് എത്താനുള്ള മികച്ച പ്രയാണമാണിതെന്ന് എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.മനോരഞ്ജന്‍ പൊന്‍ റാം പറഞ്ഞു.

TAGS: Jaro Education |