പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് ലോകോത്തര ടെക്‌നോ-ഫംഗ്ഷണല്‍ പ്രോഗ്രാമുകളുമായി ജാരോ എഡ്യുക്കേഷന്‍

Posted on: April 20, 2022

കൊച്ചി : ജാരോ എഡ്യുക്കേഷന്‍ പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് ലോകോത്തര ടെക്‌നോ-ഫംഗ്ഷണല്‍ പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നു. ഐടി തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ പ്രോഗ്രാമുകള്‍.

ആഗോള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിപണി 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2026 ആകുമ്പോഴേക്കും 13,818.98 ബില്ല്യന്‍ ഡോളറായി വളരുമെന്നാണ് ഈയിടെ പുറത്തിറങ്ങിയ റിപോര്‍ട്ടില്‍ പറയുന്നത്. വളര്‍ന്നു വരുന്ന സാങ്കേതിക പുരോഗതി ഈ കാലയളവില്‍ ലോകമെമ്പാടുമുള്ള ഐടി സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കും.

വളര്‍ന്നു വരുന്ന ഈ ഡിമാന്‍ഡിന് പരിഹാരം കാണുന്നതിനാണ് ജാരോ എഡ്യുക്കേഷന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലും സൈബര്‍ സെക്യൂരിറ്റിയിലും പിജി സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയെന്ന ബഹുമതിയും പിജി സര്‍ട്ടിഫിക്കറ്റും ലഭിക്കും. സിന്‍ക്രണസ്, അസിന്‍ക്രണസ് ലേണിംഗ് മോഡുകള്‍ വഴി ലൈവ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗിച്ച് അവര്‍ക്ക് നൈപുണ്യ വികസനം നേടാന്‍ കഴിയും

എഡ്‌ടെക് രംഗത്തെ മുന്‍നിരക്കാരായ ജാരോ പാലക്കാട് ഐഐടിയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരത്തിലുള്ളതും 21-ാം നൂറ്റാണ്ടിനു അനുയോജ്യമായ ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണ് ലഭ്യമാക്കുന്നത്. രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ജാരോ എഡ്യുക്കേഷന്റെ പിന്തുണയുമുണ്ട്.

പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും അടുത്ത തലമുറ ടെക് പ്രതിഭകളെ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്നും ജാരോ എഡ്യുക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.

പുതു തലമുറ ക്ലൗഡ് കമ്പ്യൂട്ടിംഗ് കോഴ്‌സും സൈബര്‍ സെക്ര്യൂരിറ്റി കോഴ്‌സും അവതരിപ്പിക്കുന്നതില്‍ പാലക്കാട് ഐഐടിക്ക് സന്തോഷമുണ്ടെന്നും പ്രൊഫഷണലുകളെ ഡിജിറ്റല്‍ യുഗത്തില്‍ അവരുടെ കരിയര്‍ സുഗമമാക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമായി തങ്ങള്‍ സമന്വയിപ്പിക്കുന്നുവെന്നും ഐഐടി പാലക്കാട് ഡാറ്റ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സത്യജിത് ദാസ് പറഞ്ഞു.

TAGS: Jaro Education |