ബ്രില്യന്റ് പാലാ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: June 29, 2021

കോട്ടയം : പാലാ ബ്രില്യന്റ് 12-ാം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ നീറ്റ്, ജെ.ഇ.ഇ. (മെയിന്‍/അഡ്വാന്‍സ്ഡ്) പ്രോഗ്രാമിലേക്കും 10-ാം ക്ലാസ് കഴിഞ്ഞവര്‍ക്ക് രണ്ടുവര്‍ഷത്തെ നീറ്റ്, ജെ.ഇ.ഇ. മെയിന്‍ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.

8, 9, 10 ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തലത്തില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവേശനപരീക്ഷാ പരിശീലനം ലക്ഷ്യമാക്കിയുള്ള സ്‌കൂള്‍ പ്ലസ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരമുണ്ട്. 12-ാം ക്ലാസ് കഴിഞ്ഞ എസ്.ടി.വിഭാഗത്തിലുള്ള എല്ലാവിദ്യാര്‍ഥികള്‍ക്കും പൂര്‍ണമായും സൗജന്യ പരിശീലനം നല്‍കുന്നുണ്ട്.

ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാണ്. സാഹചര്യം മെച്ചപ്പെട്ടാല്‍ ക്ലാസ് ബാച്ചുകള്‍ആരംഭിക്കും. www.brilliantpala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ 04822-206100 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

TAGS: Brilliant Pala |