ഇ-ലേണിംഗ് ആപ്പുമായി ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍

Posted on: February 21, 2021

കോട്ടയം : എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാര്‍ഥികള്‍ക്ക് നൂതന പഠനരീതിയിലുള്ള ഇ-ലേണിംഗ് ആപ്പുമായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍. എറണാകുളം തേവര ബ്രില്ല്യന്റ് കാമ്പസില്‍ ബ്രില്ല്യന്റ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി.മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിയുക്ത ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ഇ- ലേണിംഗ് ആപ്പ് ലോഞ്ച് ചെയ്തു.

വീഡിയോ കോണ്‍ഫറന്‍സ്, ഇ- ലേണിംഗ് ആപ്പ് പോലെയുള്ള സാങ്കേതികരീതി പ്രയോജനപ്പെടുത്തി പഠനരീതി മെച്ചപ്പെടുത്തുന്നതില്‍ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രില്ല്യന്റിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇ- ലേണിംഗ് ആപ്പിന്റെ പ്രയോജനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി.മാത്യു അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ്കുമാര്‍, ബ്രില്ല്യന്റിലെ സീനിയര്‍ പ്രൊഫസര്‍ റോയി തോമസ്, പ്രദീപ് കെ.ടി., ബ്രില്ല്യന്റ് ഡയറക്ടര്‍മാരിലൊരാളായ സന്തോഷ്‌കുമാര്‍ ബി., സജിത് കെ.എസ്. എന്നിവര്‍ പ്രസംഗിച്ചു.

TAGS: Brilliant Pala |