പാലാ സെന്റ് തോമസ് കോളജിന് നാക് റീ-അക്രഡിറ്റേഷനില്‍ എ+ + ഗ്രേഡ്

Posted on: February 16, 2021

പാലാ : പാലാ സെന്റ് തോമസ് കോളജ് നാഷണല്‍ അസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ ന് യോഗ്യത നേടി. കഴിഞ്ഞ ദിവസം കോളജില്‍ നാക് പീയര്‍ ടീം സന്ദര്‍ശനം നടത്തിയിരുന്നു. 3.56 സിജിപിഎ യോടുകൂടിയാണ് എ+ + ഗ്രേഡ് നേടിയത്. കോളജ് സ്ഥാപനത്തിന്റെ 70-ാം വര്‍ഷം ഇത്രയും ഉയര്‍ന്ന കോറില്‍ എത്തുന്നത് കോളജിന്റെ മികവ് എടുത്തുകാണിക്കുന്നു.

യുജിസി സെന്റ് തോമസ് കോളജിനെ മികവിന്റെ സാധ്യതാ കേന്ദ്രമായി (സിപിഇ) തെരഞ്ഞെടുത്തിരുന്നു. പരാമര്‍ശ് സ്‌കീമിലുടെ കോളജുകളെ നാക് അക്രഡിറ്റേഷന് ഒരുക്കുന്ന മെന്റര്‍ കോളജായും, രണ്ടു കോടി രൂപയുടെ റൂസാപദ്ധതിയിലും സെന്റ് തോമസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2020 ജനുവരിയില്‍ നിലവില്‍ വന്ന ഏറ്റവും പുതിയ നാക് അക്രഡിറ്റേഷന്‍ ഫെയിം വര്‍ക്കില്‍ ആദ്യവിലയിരുത്തല്‍ ഫലം വരുന്നത് പാലാ സെന്റ് തോമസ്തകോളജിനാണ്. ഇത് കോളജിന്റെ റീ-
അക്രഡിറ്റേഷന്റെ നാലാം സൈക്കിളാണ്. പാലാ സെന്റ് തോമസ്‌കോളജ് എത്രയും വേഗം കല്പിത സര്‍വകലാശാലാപദവി നേടണമെന്ന് നാക് പീയര്‍ ടീം സംഘം നിര്‍ദേശിച്ചു.