ഒരു സ്‌കൂളില്‍ നിന്ന് ഒരു ഐഎഎസ്- സിവില്‍ സര്‍വീസ് പരിശീലനത്തിന് ബൃഹദ്പദ്ധതിയുമായി വേദിക് ഐഎഎസ് അക്കാദമി

Posted on: December 30, 2020

കൊച്ചി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികാലം മുതല്‍ 32 വയസ്സ് വരെ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനുള്ള പാഠ്യപദ്ധതിയുമായി വേദിക് ഐഎഎസ് അക്കാദമി. സിവില്‍ സര്‍വീസിന്റെ പ്രിലിം പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണമായും തിരികെ നല്‍കി സൗജന്യപരിശീലനവും അക്കാദമി വാഗ്ദാനം ചെയ്യുന്നു.

സിവില്‍ സര്‍വീസ് എന്നത് പണക്കാര്‍ക്ക് മാത്രമുള്ള പാഠ്യപദ്ധതിയല്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് വേദിക് ഐഎഎസ് അക്കാദമി. കേവലം 29,999 രൂപ ഫീസ് നല്‍കിയാല്‍ എട്ടാം ക്ലാസ് മുതല്‍ സിവില്‍ സര്‍വീസിന്റെ പരീക്ഷയെഴുതാനുള്ള പ്രായപരിധിയായ 32 വയസ്സു വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

ഇതു കൂടാതെ വണ്‍ സ്‌കൂള്‍ വണ്‍ ഐഎഎസ് പദ്ധതിയായ എര്യുഡൈറ്റ് സ്‌കോളര്‍ഷിപ്പ് മുഖാന്തിരം തെരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തിക ശേഷിയില്ലാത്ത മിടുക്ക?ാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനവും അക്കാദമി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് വഴി കേരളത്തിലുടനീളം 10,000 കുട്ടികളെയാണ് ഇതു വഴി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്. അതത് സ്‌കൂളുകളിലെ അധ്യാപകരാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

കേവലം സിവില്‍ സര്‍വീസ് പരിശീലനം മാത്രമല്ല, ഏത് മത്സരപ്പരീക്ഷകളിലും തെരഞ്ഞെടുക്കുന്ന കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വണ്‍ സ്‌കൂള്‍ വണ്‍ ഐഎഎസിനുള്ളത്. സാമ്പത്തിക ശേഷിയില്ലെന്ന കാരണം കൊണ്ട് പഠനസ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകരുത് എന്നതാണ് എര്യുഡൈറ്റ് സ്‌കോളര്‍ഷിപ്പിന്റെ ഉദ്ദേശ്യം.

ഇന്ത്യന്‍ സിവില്‍ സര്‍വീസ് കൂടാതെ രാജ്യത്തിന് വെളിയിലുള്ള വിദ്യാര്‍ത്ഥികളെ കൂടി ലക്ഷ്യം വച്ച് യുഎന്‍ സിവില്‍ സര്‍വീസ്, ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, തുടങ്ങിയവയ്ക്കായുള്ള പരിശീലനവും വേദിക് അക്കാദമി ഒരുക്കുന്നുണ്ട്.

കേരളത്തില്‍ 41 സ്ഥലങ്ങളുള്‍പ്പെടെ രാജ്യത്ത് 128 ഓഫീസുകളാണ് വേദിക്കിനുള്ളത്. ഗള്‍ഫിലടക്കം 14 രാജ്യങ്ങളില്‍ വേദിക്കിന്റെ ഓഫ് ക്യാമ്പസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ 12 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പരീക്ഷയെഴുതുന്നതിനുള്ള പരിശീലനപരിപാടിയും പ്രത്യേകമായി വേദിക് ഐഎഎസ് അക്കാദമി തയ്യാറാക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് എജ്യുക്കേഷന്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ടെലി കമ്മ്യുണിക്കേഷന്‍ യൂണിയന്റെ 2020 ലെ് എക്‌സലന്റ് ഗ്ലോബല്‍ ഇലേര്‍ണിംഗ് അവാര്‍ഡിന് വേദിക് ഐ.എ.എസ് അക്കാദമിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി വേദിക് ഐ.എ.എസ് അക്കാദമി വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ആനിമേറ്റഡ് കണ്ടന്റ്, നിര്‍മ്മിതബുദ്ധി, ഹോളോഗ്രാം സാങ്കേതികവിദ്യ, അധ്യയന രീതികള്‍ എന്നിവയുടെ ഗുണനിലവാരം അടിസ്ഥാനമാക്കിയാണ് അംഗീകാരം.

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം രാജ്യാന്തരതലത്തിലുള്ള ഇ-ലേര്‍ണിംഗ് പുരസ്‌കാരം നേടുന്നത്. ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നരായ വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ക്ലാസുകള്‍ നയിക്കുന്നത്. കേരളത്തിലെ മുന്‍ ഡിജിപിയായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് ആണ് വേദിക് അക്കാദമിയുടെ ഡീന്‍. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സിലറായ ഡോ. ബാബു സെബാസ്റ്റ്യനാണ് ചാന്‍സിലര്‍. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ഹോണററി വൈസ് ചാന്‍സിലറാണ്. കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറിയും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ഡോ. ജെ അലക്‌സാണ്ടര്‍ ഐഎഎസ്, കര്‍ണാടകയിലെ മുന്‍ ഡിജിപി ശങ്കര്‍ ബിദരി ഐപിഎസ് എന്നിവര്‍ മെന്റര്‍മാരാണ്.

സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ പ്രഗത്ഭരായ ഡോ. ഓ.പി.മിനോച്ച, മുന്‍ കേരള അഡിഷണല്‍ ചീഫ് സെക്രട്ടറിയും, യു ന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സി .വി . ആനന്ദ ബോസ് ഐ.എ.എസ് , കേണല്‍ ഡി.എസ്. ചീമ, പ്രൊഫ. എന്‍.കെ.ഗോയല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവേക് അത്രെ, ലോകസഞ്ചാരിയും സഫാരി ചാനല്‍ മേധാവിയുമായ ശ്രീ. സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവരുള്‍പ്പെടുന്നതാണ് പരിശീലക നിര.