17
Friday
May 2024
May 2024
രാജഗിരി കോളജിന് പുരസ്കാരം
Posted on: September 21, 2020
കളമശേരി: രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനുവേണ്ടി രൂപീകരിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്ടെക്സിക്കല് എഡ്യൂക്കേഷന്‍ (എഐസിടിഇ) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഉല്‍കൃഷ്ട സന്സ്ഥാന് വിശ്വകര്‍മ പുരസ്കാരം (യു.എസ്.വി.എ) 2020 കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിന് ലഭിച്ചു.
14 വ്യത്യസ്ത വിഭാഗങ്ങളിലായി പ്രഖ്യാപിച്ച പുരസ്കാരങ്ങളില് കാറ്റഗറി 1 (കോവിഡ് -19 ബോധവല്‍ക്കരണ പദ്ധതികള്‍) എന്ന വിഭാഗത്തില്‍ രാജഗിരി കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പോഖിയാല് നിഷാങ്ക്, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ശാസ്ത്രസാങ്കേതിക, ഭൗമശാസ്ത്രമന്ത്രി ഡോ. ഹര്ഷവര്ധന് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.