എന്‍. ഐ.ആര്‍.എഫ് റാങ്കില്‍ രാജഗിരിക്ക് നേട്ടം

Posted on: June 13, 2020

കൊച്ചി : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഇന്ത്യ റാങ്കിംഗ്‌സ് 2020 ല്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രേംവര്‍ക്ക്) കോളേജ് വിഭാഗത്തില്‍ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്) 28-ാം സ്ഥാനം സ്വന്തമാക്കി.

അഞ്ച് മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറാക്കുന്ന റാങ്കിംഗ് പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച സ്ഥാനമാണ് രാജഗിരി സ്വന്തമാക്കിയത്. ടീച്ചിംഗ് ലേണിംഗ് ആന്റ് റിസോഴ്‌സസ് (ടി.എല്‍.ആര്‍), റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ പ്രാക്ടീസസ് (ആര്‍.പി), ഔട്ട്‌റിച്ച് ആന്റ് ഇന്‍ക്ലൂസിവിറ്റി (ഒ.ഐ.) ഗ്രാജുവേഷന്‍ ഔട്ട്കം (ഇിഒ.)എന്നീ മാനദണ്ഡങ്ങളിലാണ് രാജ്യത്തെ മികച്ച് കോളേജുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഇന്ത്യ റാങ്കിംഗ്‌സ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പട്ടികയില്‍ യഥാക്രമം 35, 43 എന്നീ സ്ഥാനങ്ങളാണ് കോളേജ് സ്വന്തമാക്കിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസഫ് പറഞ്ഞു.