പത്ത്മിനിറ്റ്‌കൊണ്ട് 50 കുറ്റി പുട്ട് ; വിമല്‍ ജ്യോതിയുടെ പ്രോജക്ടിന് എംഎച്ച്ആര്‍ഡിയുടെ അംഗീകാരം

Posted on: May 13, 2020

ചെമ്പേരി : ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത പുട്ട് നിര്‍മാണ ഉപകരണത്തിന് എംഎച്ച്ആര്‍ഡിയുടെ അംഗീകാരം.

10 മിനിറ്റ്‌കൊണ്ട് 50 കുറ്റി പുട്ട് ഉണ്ടാക്കാന്‍ കഴിയുന്ന ഉപകരണമാണ് വദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്. ഡല്‍ഹിയില്‍ എംഎച്ച്ആര്‍ഡി നടത്തിയ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള മികച്ച് വിദ്യാര്‍ത്ഥി പ്രോജക്ടായി തെരഞ്ഞെടുക്കപ്പെടുകയും നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജീനിയറിംഗ് അധ്യാപകനായ ഡോ. സമ്പത്ത് കുമാര്‍, വിദ്യാര്‍ത്ഥികളായ അലന്‍ കെ.ഷാജി, അശ്വന്‍ സുധന്‍, അതുല്‍ പ്രശാന്ത്, ഫെബിന്‍ നാലാപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് പ്രോജക്ട് തയാറാക്കിയത്.

ചെര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി, മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട്, പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ്, ഫാ.ജിനു വടക്കെമുളഞ്ഞനാല്‍, ഫാ.ബിബന്‍ വരമ്പകത്ത്, റിസര്‍ച്ച് ഡിന്‍ ഡോ. ടി.ഡി. ജോണ്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹകരണവുമാണ് ഈ ഉപകരണത്തിന്റെ നിര്‍മാണത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.