മണപ്പുറം ഫൗണ്ടേഷനും ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒന്‍കോളജി വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍ ബഗ്ഗി നല്‍കി

Posted on: September 23, 2023

അര്‍ബുദ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒന്‍കോളജി വിഭാഗത്തിലെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര സൗകര്യത്തിനായി മണപ്പുറം ഫൗണ്ടേഷനും ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ ഇലക്ട്രിക് ബഗ്ഗി ലയണ്‍സ് ഡിസ്ട്രിക്ട് 318ഇ യുടെ ഗവര്‍ണര്‍ ടി എ രജീഷ് സി എ ഫ്‌ലാഗ് ഓഫ് ചെയ്തു.

തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍(എം.സി.സി )വച്ചു നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318-ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. കെ രജീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യം അധ്യക്ഷത വഹിച്ച ചടങ്ങില്‍ 554400 രൂപയുടെ ചെക്ക് ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കേണല്‍ പദ്മനാഭനും മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ എ ജി എം ശില്‍പ ട്രീസയും എം സി സി ഡയറക്ടര്‍ ഡോ സതീശന്‍ ബാലസുബ്രമണ്യത്തിന് കൈമാറി. ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കേണല്‍ പത്മനാഭന്‍ ഏവരെയും സ്വാഗതം ചെയ്ത പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.എസ്.ആര്‍ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി രഗീഷ്, ലയണ്‍സ് ഡിസ്ട്രിക്ട് 318-ഇ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ രവി ഗുപ്ത, കണ്ണൂര്‍ കാന്‍സര്‍ കെയര്‍ കണ്‍സോഷ്യം പ്രസിഡന്റ് നാരായണന്‍ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കേണല്‍ പത്മനാഭന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി എ രജീഷ് എന്നിവര്‍ മണപ്പുറം ഫൗണ്ടേഷന്‍ ചെയ്തുവരുന്ന സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. എം.സി.സി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനിത തയ്യില്‍ ഏവര്‍ക്കും കൃതജ്ഞത അറിയിച്ചു.