അക്ഷരമുറ്റത്ത് കരുതലായി മണപ്പുറം ഫൗണ്ടേഷന്‍

Posted on: October 13, 2022

വലപ്പാട് : എടത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെ ഏഴ് കുട്ടികള്‍ക്ക് വീതം 126 കുട്ടികള്‍ക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു മണപ്പുറം ഫൗണ്ടേഷന്‍.

എടത്തുരുത്തി കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തില്‍ വച്ച് രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ എടത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദില്‍ഷ സുധീര്‍ സ്വാഗതം ആശംസിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് അക്ഷരമുറ്റത്ത് കരുതലായി എന്ന പദ്ധതി വിശദീകരിച്ച ചടങ്ങില്‍ എടത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി .വി.പി.നന്ദകുമാര്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഖില്‍ കൃതജ്ഞത അര്‍പ്പിച്ചു സംസാരിച്ചു.

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മെമ്പര്‍മാര്‍ എല്ലാവരും പങ്കെടുത്തു. 126 കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചടങ്ങില്‍ സനോജ് ഹെര്‍ബര്‍ട്ട്, ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സഞ്ജയ് ടി എസ്, രേഷ്മ എന്‍ ആര്‍, മനുവേല്‍ അഗസ്റ്റിന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.