വിമല ഹോസ്പിറ്റലിന് ആംബുലന്‍സ് കൈമാറി ഫെഡറല്‍ ബാങ്ക്

Posted on: September 2, 2022

കൊച്ചി : കാഞ്ഞൂര്‍ വിമല ഹോസ്പിറ്റലിലേക്ക് ഫെഡറല്‍ ബാങ്ക് ആംബുലന്‍സ് നല്‍കി. ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആംബുലന്‍സ് സംഭാവന നല്‍കിയത്.

ആശുപത്രിയില്‍ വെച്ചുനടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ മേധാവി കുര്യാക്കോസ് കോണില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ ജോസഫ് കണിയാംപറമ്പിലിന് താക്കോല്‍ കൈമാറി.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടോം ജോസഫ്, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മേധാവി എല്‍ദോസ് കുട്ടി, കാഞ്ഞൂര്‍ ബ്രാഞ്ച് മാനേജര്‍ ദര്‍ശന വിജയന്‍, ഹോസ്പിറ്റല്‍ ബോര്‍ഡ് അംഗങ്ങള്‍, ഡോക്ടേഴ്സ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

 

TAGS: Federal Bank |