മണപ്പുറം -ലയണ്‍സ് സ്‌നേഹ ഭവനം കൈമാറി

Posted on: June 22, 2022

തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷനും കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്‌നേഹ ഭവനം പദ്ധതിയുടെ ഭാഗമായി കാരുമാത്ര കാട്ടൂകാരന്‍ വീട്ടില്‍ സുനില്‍-സന്ധ്യ ദമ്പതികള്‍ക്ക് സ്‌നേഹ ഭവനം കൈമാറി . മണപ്പുറം സിഇഒ ജോര്‍ജ് ഡി ദാസ് താക്കോല്‍ കൈമാറി. ചടങ്ങില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി പി രാജേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിച്ച പി എന്‍ ജോഷി, വനജ ജോഷി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കാന്‍ മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും മുന്‍പന്തിയിലുണ്ടാകുമെന്ന് ജോര്‍ജ് ഡി ദാസ് പറഞ്ഞു.

ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡിയുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില മുഖ്യാഥിതിയായി . ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ ശിവദാസന്‍, അഷറഫ്, ക്ലബ് സെക്രട്ടറി എം എന്‍ പ്രവീണ്‍, എം എ നസീര്‍, വിന്‍സണ്‍ ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.