മണപ്പുറം ഫൗണ്ടേഷന്‍ കുടിവെള്ള പ്ലാന്റ് പദ്ധതി സമര്‍പ്പിച്ചു

Posted on: May 7, 2022

തൃശൂര്‍ : കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചാമക്കാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷന്‍ കുടിവെള്ള പ്ലാന്റ് സമര്‍പ്പിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സി.എസ്.ആര്‍ പദ്ധതി യിലുള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ കുടിവെള്ള പ്ലാന്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തികൊണ്ട് കുടിവെള്ള പ്ലാന്റിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ ,വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ,ചാമക്കാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ബീന ബേബി, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ സമദ് എന്നിവര്‍ പങ്കെടുത്തു. ലോക ജലദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 22ല്‍ കോളേജ് ഓഫ് നാട്ടികയിലേക്കും മണപ്പുറം ഫൗണ്ടേഷന്‍ കുടിവെള്ള പ്ലാന്റ് നല്‍കിയിരുന്നു.