തളര്‍വാത രോഗ ബാധിതനായ അശോക് കുമാറിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍; കെ എസ് ഇ ബി ഓഫീസിലേക്ക് 3 പ്രിന്റര്‍ മെഷീനും നല്‍കി

Posted on: January 10, 2022

തൃപ്രയാര്‍ : തളര്‍വാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷന്‍ ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി വീല്‍ ചെയര്‍ നല്‍കി. കെപിസിസി പ്രസിഡന്റ് സുധാകരന്‍ എം പിയും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേര്‍ന്നു വീല്‍ ചെയര്‍ അശോകിനു നല്‍കി.

വികലാംഗനും, ലോട്ടറി ജീവനക്കാരനുമായ അശോക് കുമാര്‍ അപകടത്തെ തുടര്‍ന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഉപജീവനമാര്‍ഗം വഴിമുട്ടി നിന്ന ഈ സാഹചര്യത്തില്‍ വീല്‍ ചെയര്‍ ലഭിച്ചതില്‍ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു അശോക് പറഞ്ഞു.

തുടര്‍ന്ന് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് ആവിശ്യമായ മൂന്നു പ്രിന്ററും സുധാകരന്‍ എം.പി നല്‍കി.

കെ എസ് ഇ ബി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയരാജ്,ഡി.സി.സി അദ്ധ്യക്ഷന്‍ ജോസ് വള്ളൂര്‍, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഓ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി.ആര്‍.ഓ കെ.എം.അഷ്റഫ്, ശോഭ സുബിന്‍, സുനില്‍ ലാലൂര്‍, എന്നിവര്‍ പങ്കെടുത്തു.