പ്രമേഹ ബാധിതരായ കുരുന്നുകള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം

Posted on: January 7, 2022

തിരുവനന്തപുരം : ടൈപ്പ് 1 പ്രമേഹ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം കുട്ടികളും അമ്മമാരും ചടങ്ങില്‍ പങ്കെടുത്തു. ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘കെയര്‍’ പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പ്‌സുകള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.

ഹോട്ടല്‍ റൂബി അറീനയില്‍ നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി. കെ.പ്രശാന്ത് യോഗവും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയായ വി.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമെന്നെന്നു എം എല്‍ എ വി. കെ.പ്രശാന്ത് അഭിപ്രായപ്പെട്ടു. ടൈപ്പ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാ. ജീവന്‍ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ .ജോര്‍ജ് ഡി. ദാസ് പദ്ധതി വിശദീകരിച്ചു.

കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അവരുടെ രോഗാവസ്ഥ മനസ്സിലാക്കി പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും, ആരോഗ്യം സംരക്ഷിച്ചു വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും വി പി നന്ദകുമാര്‍ പറഞ്ഞു. ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷനിലെ കുട്ടികള്‍ക്കായി തുടര്‍ന്നും മണപ്പുറം ഫൗണ്ടേഷന്റെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി

ഡോ.രജിത് കുമാര്‍, ഡെറീന സി.ദാസ്, ഷിഹാബുദ്ദീന്‍, ഷാനവാസ്, ജയചന്ദ്രന്‍, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി. ആര്‍. ഒ. കെ. എം. അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹിക പ്രതിബദ്ധത വിഭാഗം പ്രതിനിധികളായ ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സൂരജ് കൊമ്പന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.