വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവര്‍ക്കേഴ്സിന് മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹാദരവ്

Posted on: November 13, 2021

തൃശ്ശൂര്‍ : ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എന്നും മുന്‍തൂക്കം നല്‍കുന്ന മണപ്പുറം ഫൗണ്ടേഷന്‍, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവര്‍ക്കര്‍മാര്‍ക്ക് യൂണിഫോം നല്‍കി ആദരിച്ചു. സാമൂഹിക പ്രതിബദ്ധത വിഭാഗം തലവന്‍ ജോര്‍ജ്ജ് ഡി ദാസ് സ്വാഗതം സമര്‍പ്പിച്ച ചടങ്ങില്‍ വലപ്പാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ആശാവര്‍ക്കര്‍മാരും പങ്കെടുക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

മണപ്പുറം ഫിനാന്‍സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്റ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ വലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്‌പെക്ടര്‍ രമേശിന്റെ മുഖ്യ സാന്നിദ്ധ്യത്തില്‍ ആശാവര്‍ക്കര്‍മാരുടെ ലീഡറായ ഉഷയ്ക്ക് യൂണിഫോം നല്‍കി ആദരിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആശാവര്‍ക്കര്‍മാരും നടത്തിയ പോരാട്ടങ്ങളെ വി പി നന്ദകുമാര്‍ ചടങ്ങില്‍ അഭിനന്ദിച്ചു.

സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ ശില്പ സെബാസ്റ്റ്യന്‍ , സൂരജ് കേ , എമില്‍ ജോര്‍ജ് , അഖില എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.