മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം

Posted on: November 10, 2021

തൃപ്രയാര്‍ : തളര്‍വാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നല്‍കി.

അരക്കു താഴേക്കു സ്വധീനമില്ലാത്ത മുഹമ്മദ് ഷഫീക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും, പഞ്ചഗുസ്തി ചാമ്പ്യനുമാണ്. വാഹനം ലഭിച്ചതില്‍ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു ഷഫീക്ക് പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയ മുച്ചക്ര വാഹനത്തില്‍ ലഡാക്കിലേക്ക് സഞ്ചരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചേര്‍പ്പ് സ്വദേശിയായ ഷഫീക്ക് അറിയിച്ചു

വലപ്പാട് മണപ്പുറം ഫിനാന്‍സിന്റെ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ വലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേശ് വി.എസ് മുഖ്യസാന്നിദ്ധ്യം വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് സ്വാഗതം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത വിഭാഗം അംഗങ്ങളായ ശില്പ സെബാസ്റ്റ്യന്‍ , സൂരജ് കെ ,എമില്‍ ജി.ഈരാളി , അഖില തോപ്പില്‍ എന്നിവര്‍ ചടങ്ങില്‍ നേതൃത്വം നല്‍കി.