ഓണ്‍ലൈന്‍ പഠനത്തിനായി 50 മൊബൈല്‍ ഫോണുകള്‍ നല്‍കി

Posted on: November 9, 2021

ഗുരുവായൂര്‍ : ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി അന്‍പത് മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ.അക്ബറിന് കൈമാറി.

ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്. സലാം സ്വാഗതവും ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷതയും നിര്‍വഹിച്ചു.

ഗുരുവായൂര്‍ എം.എല്‍.എ, എന്‍.കെ.അക്ബര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ് പദ്ധതി വിശദ്ധീകരണവും മൊബൈല്‍ ഫോണ്‍ സമര്‍പ്പണവും നിര്‍വഹിച്ചു. എം.എല്‍.എ ഓഫീസില്‍ നിന്നും പി.സജീവ് കൃതജ്ഞത അറിയിച്ച ചടങ്ങില്‍ മണപ്പുറം എന്‍ട്രന്‍സ് അക്കാദമിയില്‍ നിന്നും ജിഷ്ണു പുല്ലാടന്‍ പങ്കെടുത്തു. മണപ്പുറം സാമൂഹിക പ്രതിബദ്ധത വിഭാഗം ചീഫ് മാനേജര്‍ ശ്രീമതി. ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ , അഖില തോപ്പില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.