ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി തരൂര്‍ നിയോജക മണ്ഡലത്തിലും

Posted on: November 1, 2021

പാലക്കാട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി ഇരുപത്തി അഞ്ച് മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ് തരൂര്‍ എംഎല്‍എ പി.പി.സുമോദിനു സമര്‍പ്പിച്ചു.

വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസനാര്‍ സ്വാഗതം അറിയിച്ച് ആരംഭിച്ച ചടങ്ങില്‍, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് സുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പി.പി.സുമോദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മൊബൈല്‍ ഫൊണ്‍ സമര്‍പ്പണവും പദ്ധതി വിശദീകരണവും മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ , ജോര്‍ജ്ജ്.ഡി.ദാസ് നിര്‍വഹിച്ചു.

മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്‍.ഒ, കെ.എം. അഷറഫ് , ലയണ്‍സ് ക്ലബ് വടക്കഞ്ചേരി പ്രതിനിധി എം.വി.തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ ശശികല കൃതജ്ഞത അറിയിച്ചു.