വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി

Posted on: October 19, 2021

തൃശ്ശൂര്‍ : കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ പൊയ്യ എ.കെ.എം ഹൈസ്‌കൂളിലെ അര്‍ഹരായ 35 വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകള്‍ നല്‍കി. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഓ ജോര്‍ജ്.ഡി.ദാസ് കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍ കുമാറിനു മൊബൈല്‍ ഫോണുകള്‍ കൈമാറി.

മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വി ആര്‍ സുനില്‍കുമാര്‍ പറഞ്ഞു.

പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ടി.സ്റ്റെല്ല സ്വാഗതം പറഞ്ഞു. നോഡല്‍ ഓഫീസര്‍ ബിജു വി ഡി, വാര്‍ഡ് മെമ്പര്‍ ടി കെ കുട്ടന്‍, മണപ്പുറം ഫൗണ്ടേഷന്‍ പി ആര്‍ ഓ കെ.എം.അഷ്റഫ്, പി ടി എ പ്രസിഡന്റ് മഞ്ജു ഓ ഡി, അദ്ധ്യാപക പ്രതിനിധി സിജു കെ ജെ എന്നിവര്‍ പങ്കെടുത്തു.