തീരദേശ മേഖലയില്‍ നിര്‍ധനര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

Posted on: August 5, 2021

വലപ്പാട് : തീരദേശ മേഖലയിലെ നിര്‍ധനര്‍ക്കായി ആധുനിക നിയോനേറ്റല്‍ വെന്റിലേറ്റര്‍ സംവിധാനമുള്ള അഞ്ച് ഐസിയു ആംബുലന്‍സുകള്‍ മണപ്പുറം ഫൗണ്ടേഷന്‍ വിട്ടുനല്‍കി.

ആംബുലന്‍സുകളുടെ താക്കോല്‍ദാനവും ഫ്‌ലാഗ് ഓഫും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ നിര്‍വഹിച്ചു. ഇങ്കുബേറ്റര്‍, വെന്റിലേറ്റര്‍,കാര്‍ഡിയാക് മോണിറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നീ സൗകര്യങ്ങളോടൊപ്പം പരിചയസമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ആംബുലന്‍സുകളില്‍ ലഭ്യമാണ്.

ബി പി എല്‍ കുടുംബാംഗങ്ങള്‍ക്ക് അന്‍പത് ശതമാനം ഇളവും ആക്‌സിഡന്റ് കേസുകളില്‍ സൗജന്യസര്‍വീസുകളും നല്‍കും.സമൂഹത്തിനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്നത്.

മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഓ ജോര്‍ജ് ഡി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോപ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ട്രസ്റ്റി ജ്യോതി പ്രസന്നന്‍, മണപ്പുറം ആംബുലന്‍സ് കോര്‍ഡിനേറ്റര്‍ ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.