ഓണ്‍ലൈന്‍ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷന്‍ സ്മാര്‍ട്ട്ഫോണുകള്‍ നല്‍കി

Posted on: August 2, 2021

വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ സ്മാര്‍ട്ട്ഫോണുകള്‍ നല്‍കി. തൃശ്ശൂര്‍ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ പഞ്ചായത്തുകളിലെ 65 വിദ്യാര്‍ത്ഥികള്‍ക്കാണ് മൊബൈല്‍ഫോണുകള്‍ വിതരണം ചെയ്തുത്.

മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ കോപ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍ ഫോണുകള്‍ കൈമാറി. വലപ്പാട് ഹൈസ്‌കൂള്‍, വി വി യു പി സ്‌കൂള്‍, സരസ്വതി വിലാസം യു പി സ്‌കൂള്‍, നാട്ടിക ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രധാന അധ്യാപികമാരും ഡിവൈഎഫ്‌ഐ പ്രതിനിധി ഷജിത്തും ചേര്‍ന്ന് ഫോണുകള്‍ ഏറ്റു വാങ്ങി.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗസണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്,മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്‍.ഒ കെ.എം.അഷ്‌റഫ് , മണപ്പുറം സ്‌കൂള്‍സ് ഡയറക്ടര്‍ ഷാജി മാത്യു, സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ ശില്പ സെബാസ്റ്റ്യന്‍ , കെ സൂരജ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.