മുത്തൂറ്റ് ഫിനാൻസ് ജനറൽ ആശുപത്രിക്ക് പി.പി.ഇ കിറ്റുകൾ നൽകി

Posted on: May 4, 2020

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് എറണാകുളം ജനറൽ ആശുപത്രിക്ക് 400 പി.പി.ഇ കിറ്റുകൾ നൽകി. ആശുപത്രിക്ക് വേണ്ടി എറണാകുളം ടി.ജെ വിനോദ് എംഎൽഎ മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റിൽ നിന്നും പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങി.

മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജേക്കബ്, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റി മേധാവി ബാബു ജോൺ മലയിൽ, മുത്തൂറ്റ് റീജണൽ മാനേജർ വിനോദ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോൺ, ആർഎംഒ ഡോ. സിറിയക് പി. ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.