മുത്തൂറ്റ് ഗ്രൂപ്പ് ഇരുപതിനായിരം മാസ്‌ക്കുകള്‍ കൈമാറി

Posted on: April 18, 2020

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് എറണാകുളം ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്സിന് ഇരുപതിനായിരം മാസ്‌ക്കുകള്‍ നല്‍കി. സംസ്ഥാനത്ത് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയിലെ ഭരണ നിര്‍വ്വഹണ സംവിധാനത്തെ കൊറോണ ബാധയില്‍ നിന്നും സംരക്ഷിക്കുതിനായി ഐ.എം.എ കൊച്ചി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് മുത്തൂത്ത് ഗ്രൂപ്പ് മാസ്‌ക്കുകള്‍ നല്‍കിയത്.

എറണാകുളം ഐ.എം.എ ഹൗസില്‍ ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്സിന് വേണ്ടി ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.ആര്‍ സുനില്‍ കുമാര്‍ മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സബിലിറ്റി മേധാവി ബാബു ജോണ്‍ മലയില്‍ നിന്നും മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി. ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ എന്നിവരും സന്നിഹിതരായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും 500 വീതം പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞതായി ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

TAGS: Muthoot Finance |