ക്യുഎക്‌സ് ലാബ് എഐ അവതരിപ്പിച്ച ലോകത്തിലെ ആദ്യ നോഡ് അധിഷ്ഠിത ഹൈബ്രിഡ് ജെന്‍എഐ പ്ലാറ്റ്‌ഫോം ആക്‌സ് ക്യുഎക്‌സ് 12 ഇന്ത്യന്‍, 100ലേറെ ആഗോള ഭാഷകളില്‍

Posted on: February 6, 2024

കൊച്ചി : ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) രംഗത്തെ മുന്‍നിരക്കാരായ ക്യുഎക്‌സ് ലാബ് എഐ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കും വിധം ലോകത്തിലെ ആദ്യ ഹൈബ്രിഡ് ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ ആസ്‌ക് ക്യുഎക്‌സ് അവതരിപ്പിച്ചു. നോഡ് അധിഷ്ഠിത ആര്‍ക്കിടെക്ചര്‍ ലഭ്യമാകുന്ന ആദ്യ സംവിധാനമെന്ന നിലയില്‍ ആക്‌സ് ക്യുഎക്‌സ് 100ലേറെ ഭാഷകളിലാവും പ്രയോജനപ്പെടുത്താനാവുക. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരെ ശാക്തീകരിക്കുന്ന സംവിധാനമായി ഇതു വര്‍ത്തിക്കുകയും എല്ലാ ദിവസവും ജെന്‍എഐ തങ്ങളുടെ പ്രിയപ്പെട്ട ഭാഷയില്‍ പ്രയോജനപ്പെടുത്താന്‍ അവരെ സഹായിക്കുകയും ചെയ്യും.

മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി, ആസാമീസ് എന്നിവയാണ് വെബ് പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമായിട്ടുള്ള 12 ഇന്ത്യന്‍ ഭാഷകള്‍. ആസ്‌ക് ക്യുഎക്‌സ് ഇംഗ്ലീഷിനു പുറമെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജാപനീസ്, ജര്‍മന്‍, ഇറ്റാലിയന്‍, കൊറിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സിന്‍ഹള തുടങ്ങി നിരവധി ആഗോള ഭാഷകളിലും ലഭ്യമാണ്. ക്യുഎക്‌സ് ലാബ് നിര്‍മ്മിത ബുദ്ധിയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്റെ സാക്ഷ്യപത്രമാണിത്. ഇന്ത്യയുടേയും സമീപ വിപണികളായ മധ്യ പൂര്‍വ്വേഷ്യയുടേയും ശ്രീലങ്കയുടേയും സമ്പന്നമായ ഭാഷാപഠനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നല്‍കും.

ടെക്‌സറ്റ്, ഓഡിയോ ഫോര്‍മാറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന ഇതില്‍ 2024-ന്റെ ആദ്യ ത്രൈമാസത്തില്‍ തന്നെ ഇമേജുകളും ചിത്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഭാരതിനായി ജെന്‍എഐ സംവിധാനം ലഭ്യമാക്കുന്ന ആദ്യ നീക്കമാണ് ക്യുഎക്‌സ് ലാബ് എഐ നടത്തുന്നത്.

നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു മാത്രം ലഭ്യമായ സംവിധാനത്തോടുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്കുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ആസ്‌ക് ക്യുഎക്‌സ്. ന്യൂറോളജിക്കലായി പരിശീലനം ലഭിച്ചിട്ടുള്ള നൂറിലേറ ഭാഷകളിലെ അല്‍ഗോരിതമാണ് ഇതിനുള്ളത്. 30 ശതമാനം ലാര്‍ജ് ലാംഗ്വേജ് മാതൃകകളും 70 ശതമാനം ന്യൂറല്‍ നെറ്റ് വര്‍ക്ക് ആര്‍കിടെക്ചറും ഉള്ള ഹൈബ്രിഡ് മോഡലിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഭാഷകള്‍ വിശകലനം ചെയ്യുന്നതിലും ഉപയോക്താക്കളുമായി ഇടപെടുന്നതിലും പുതിയൊരു നിലവാരം കൂടി ഇതിലൂടെ ലഭ്യമാകുകയാണ്. ഉപയോക്താവിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം ശക്തമാണ്. ടെക്സ്റ്റില്‍ നിന്ന് ഇമേജും, ടെക്സ്റ്റില്‍ നിന്നു കോഡും, ടെക്സ്റ്റില്‍ നിന്നു വീഡിയോയും ബിസിനസ്സ് ടു കണ്‍സ്യൂമര്‍ (ബി2സി), ബിസിനസ് ടു ബിസിനസ് (ബി2ബി), ബിസിനസ് ടു ഇന്‍സ്റ്റിറ്റിയൂഷന്‍ (ബി2ഐ) അടക്കമുള്ള സംവിധാനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കും. ആരോഗ്യ സേവനം, വിദ്യാഭ്യാസം, നിയമം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ക്കായി ഗ്രൂപ്പുകളും ഉണ്ടാക്കും.

വ്യത്യസ്ത ഉപയോക്തൃ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ സബ്‌സ്‌ക്രിപ്ഷന്‍ മോഡലുകളുടെ ഒരു ശ്രേണി ആക്‌സ് ക്യുഎക്‌സ് ലഭ്യമാക്കുന്നു. ബി2സി പെയ്ഡ് പതിപ്പ്, അത്യാധുനിക ന്യൂറല്‍ നെറ്റ്വര്‍ക്ക് അധിഷ്ഠിത പതിപ്പ് ഫീച്ചര്‍ ചെയ്യുന്നു, മറ്റ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് വില ഗണ്യമായി കുറവും ആയിരിക്കും, അതേസമയം സൗജന്യ പതിപ്പ് ആക്‌സ് ക്യുഎക്‌സ് ജെന്‍എഐ ന്യൂറല്‍ എഞ്ചിനിലേക്ക് ആക്‌സസ് നല്‍കും.

ആസ്‌ക് ക്യുഎക്‌സിന്റെ വിപ്ലവകരമായ ന്യൂറല്‍ സംവിധാനം ഈ ഉല്‍പന്നത്തിന് മുന്‍പൊന്നിലും കണ്ടിട്ടില്ലാത്ത സ്ഥിരതയാണ് ലഭ്യമാക്കുന്നത്. മൊത്തത്തിലുള്ള കമ്പ്യൂട്ടര്‍ വൈദ്യുത ചെലവുകള്‍ കുറക്കാന്‍ മാത്രമല്ല, സംവിധാനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും സഹായകമാകുന്നു. ഡാറ്റ മോഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ സംരക്ഷണ കവചം തീര്‍ത്തു കൊണ്ടാണിതു സാധ്യമാക്കുന്നത്. ആറു ട്രില്യണിലേറെ ടോക്കണുകളിലായി 372 ബില്യണ്‍ മാനദണ്ഡങ്ങളാണ് ക്യുഎക്‌സ് ലാബ് നിര്‍മ്മിത ബുദ്ധി പരിശീലിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആസ്‌ക് ക്യഎക്‌സിനു വഹിക്കാനുളള നവീനമായ പങ്കിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഡാറ്റാ സെന്റര്‍ രംഗത്തെ മുന്‍നിരക്കാരായ യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ സൊലൂഷന്‍സ് എല്‍എല്‍പി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പങ്കാളിത്തത്തിനായി ക്യുഎക്‌സ് ലാബ് എഐയുമായി ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ക്യുഎക്‌സ് ലാബ് എഐക്കുള്ള പ്രതിബദ്ധതയും ആഗോള തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താനുള്ള കഴിവുകളുമാണ് ഈ നീക്കത്തിലൂടെ ദൃശ്യമാകുന്നത്. സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ മുന്നോട്ടു കുതിക്കുന്ന യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ നിവിദിയ എഐ ചിപ്പുകള്‍ക്കായുള്ള തങ്ങളുടെ ഓര്‍ഡറുകളിലൂടെ ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടാന്‍ ഒരുങ്ങുകയാണ്.

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് ജെന്‍ എഐ സംവിധാനം അവതരിപ്പിക്കാന്‍ ആസ്‌ക് ക്യുഎക്‌സിന് ആഹ്ലാദമുണ്ടെന്ന് ക്യുഎക്‌സ് ലാബ് എഐ സഹ സ്ഥാപകനും സിഇഒയുമായ തിലക്രാജ് പാര്‍മര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്കായി നിര്‍മ്മിത ബുദ്ധി സംവിധാനം എല്ലാവര്‍ക്കും ലഭ്യമാക്കും വിധം തന്ത്രപരമായി രൂപകല്‍പന ചെയ്തതാണ് നവീനമായ ഈ സംവിധാനം. മൊത്തത്തിലുള്ള മൂല്യം വര്‍ധിപ്പിക്കും വിധം നിര്‍മ്മിത ബുദ്ധിയെ അവരുടെ ജീവിതത്തിലേക്കു സംയോജിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വികസനങ്ങള്‍ക്കും ശേഷമാണ് ആസ്‌ക് ക്യുഎക്‌സ് സമാനതകളില്ലാത്ത ഈ ഭാഷാ പ്രാവീണ്യവും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കൃത്യതയും നേടിയത്. നിലവിലുള്ള സേവന അഭാവങ്ങള്‍ ഒഴിവാക്കി വരേണ്യരായ ചിലര്‍ക്കിടയില്‍ ഇവയെല്ലാം ഒതുക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ആസ്‌ക്ക് ക്യുഎക്‌സിന്റെ കാഴ്ചപ്പാട്. എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും ഇന്ത്യയിലെ നിര്‍മ്മിത ബുദ്ധി രംഗത്തെ വന്‍ വികസനത്തിലേക്കു കുതിപ്പിക്കുന്നതുമായ നിര്‍ണായക നീക്കമാണ് ആസ്‌ക് ക്യുഎക്‌സിന്റെ അവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ, ഇമേജ് എന്നിവയില്‍ രണ്ടു നവീന പദ്ധതികള്‍ കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ക്യൂഎക്‌സ് ലാബ് എഐ. മൈക്രോ സെക്കന്റുകള്‍ക്കുള്ളില്‍ ഡാറ്റാ വിശകലനം ചെയ്ത് കൃത്യമായ പ്രതികരണങ്ങള്‍ ലഭ്യമാക്കാന്‍ ആഴത്തിലുള്ള ലേര്‍ണിംഗ് അല്‍ഗോരിതം ഇതില്‍ ഉപയോഗിക്കും. കൂടുതല്‍ മികച്ചതും ഉല്‍പാദനക്ഷമവുമാകാന്‍ ജെന്‍എഐ ശക്തി പ്രയോജനപ്പെടുത്താന്‍ ഇത് ബിസിനസുകളേയും ക്രിയേറ്റര്‍ സമൂഹങ്ങളേയും വ്യക്തികളേയും സഹായിക്കും.

ഇന്ത്യയില്‍ ഇതിനകം ലഭ്യമായിട്ടുള്ള ആസ്‌ക് ക്യുഎക്‌സ് വെബ്, പ്ലേ സ്റ്റോറിലെ മൊബൈല്‍ ആപ്പ് തുടങ്ങി വിവിധ സംവിധാനങ്ങളില്‍ ലഭ്യമാണ്. ഐഒഎസ് പതിപ്പ് ഉടന്‍ അവതരിപ്പിക്കും. ആസ്‌ക് ക്യുഎക്‌സിനായി https://qxlabai.com/ സന്ദര്‍ശിക്കുക.

 

 

TAGS: QX |