ഇലക്ട്രിക് കാര്‍ ഫാക്ടറിക്കായി വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ 16000 കോടി നിക്ഷേപിക്കും

Posted on: January 9, 2024

ചെന്നൈ : വിയറ്റ്‌നാമിലെ വൈദ്യുതകാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയില്‍ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാര്‍ ഫാക്ടറി തുടങ്ങുന്നത്. ഒരു വര്‍ഷം 1.50 ലക്ഷം യൂണിറ്റ് കാറുകള്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടമായി 50 കോടി ഡോളര്‍ മുതല്‍മുടക്കും.

ഇന്‍സ്റ്റന്റ് നൂഡില്‍ കമ്പനിയായി 1990ല്‍ യുക്രെയിനില്‍ തുടങ്ങിയ വിന്‍ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് വിന്‍ഫാസ്റ്റ്, വിയറ്റ്‌നാം ശതകോടീശ്വരനായ ഫാം നത് വോംഗ് ആണ് കമ്പനി മേധാവി. 400 കോടി ഡോളര്‍ ചെലവിട്ട് യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ഒരുങ്ങുന്ന ഇവി ഫാക്ടറി ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് വിന്‍ഫാസ്റ്റ്.

TAGS: Vinfast |