കൊച്ചി തുറമുഖത്തില്‍ 6 പുതിയ പദ്ധതികള്‍

Posted on: October 23, 2023

കൊച്ചി : കേരളത്തിലെ ഏകമേജര്‍ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോര്‍ട്ട് അതോറിറ്റി. മുംബൈയില്‍ സമാപിച്ച ഗ്ലോബല്‍ മാരിടൈം ഉച്ചകോടിയില്‍ വിവിധ പദ്ധതികള്‍ ക്കായി 6 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.

സോണ്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഹാന്‍ഡ്‌ലിംഗ് ശേഷിവര്‍ധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് വെയര്‍ഹൗസിങ് (എഫ്ടിഡബ്ല്യുഡ്) സ്ഥാപിക്കുന്നതിനായി ഇന്ത്യ ഗേറ്റ്വേടെര്‍മിനല്‍, സ്റ്റോറേജ് സൗകര്യ
ങ്ങള്‍ വര്‍ധിപിക്കുന്നതിനായി കൊങ്കണ്‍ സ്റ്റോറേജ് സിസ്റ്റംസ്, വില്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ വെയര്‍ഹൗസ് സ്ഥാപിക്കുന്നതിനായി കാസ്പിയന്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക്, കൊച്ചിന്‍ ഓയില്‍ ടെര്‍മിനസ് ജെട്ടിയിലെ പൈപ് ലൈന്‍ മാറ്റുന്നതിനും തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ബിപിസിഎല്‍
എന്നിവയുമായാണു ധാരണാപതങ്ങള്‍ ഒപ്പുവച്ചത്.

വല്ലാര്‍പാടം ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡ് 85 കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിക്കുന്ന എഫ്ടിഡബ്ല്യുസെഡ് അടുത്ത വര്‍ഷം പൂര്‍ത്തിയാകും.