സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗൂഗിള്‍ ‘ഡിജിറ്റല്‍ കവച്’ എന്ന സുരക്ഷാ പദ്ധതി പ്രഖ്യാച്ചു

Posted on: October 20, 2023

ന്യൂഡല്‍ഹി : ഇന്ത്യയില്‍ തട്ടിപ്പ് വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗൂഗിള്‍ ‘ഡിജിറ്റല്‍ കവച്’ എന്ന സുരക്ഷാ പദ്ധതി പ്രഖ്യാച്ചു. പുതിയ തരംതട്ടിപ്പുകള്‍ മുന്‍കൂട്ടിക്കണ്ട് തടയുകയാണ് ലക്ഷ്യം.

വ്യാജ വായ്പാ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്താനുള്ള ചുമതല ഫിന്‍ടെക് കമ്പനികളുടെ കൂട്ടായ്മയായ ‘ദ് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിനെ’ (ഫേസ്) ഗൂഗിള്‍ ചുമതലപ്പെടുത്തി. വണ്‍ കാര്‍ഡ്, പൈസ ബസാര്‍, ക്രെഡിറ്റ്ബ് അടക്കമുള്ള ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഫേസിന്റെ ഭാഗമാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ജൂലൈശേഷം 1,251 വ്യാജ വായ്പ ആപ്പുകളാണ് നീക്കം ചെയ്തത്. വ്യാജ ആപ്പുകള്‍ തടയാന്‍ ഗൂഗിള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ക്കു പിന്നാലെയാണ് ‘ഡിജിറ്റല്‍ കവച്’ പ്രഖ്യാപിച്ചത്.