”കെ ഫോണ്‍’ മുഖ്യമന്ത്രിപിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു

Posted on: June 6, 2023

തിരുവനന്തപുരം : സ്വപ്ന പദ്ധതിയായ ”കെ ഫോണ്‍’ (കേരളഒപ്റ്റിക് നെറ്റ്വര്‍ക്) മുഖ്യമന്ത്രിപിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ഫൈബര്‍ മറ്റുള്ളവരെക്കാള്‍ കുറഞ്ഞ നിരക്കില്‍ കെ ഫോണ്‍ സേവനം ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്തു. 6 മാസത്തേക്കുള്ള 9 പ്ലാനുകളും ചടങ്ങില്‍ പുറത്തിറക്കി.

നിലമ്പൂര്‍ അമരമ്പലത്തെ നഴ്‌സിംഗ് വിദ്യാര്‍ഥിനി വിസ്മയ, വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് കോളനിവാസികള്‍, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവ.എല്‍പിഎസ് വിദ്യാര്‍ഥികള്‍, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാര്‍ എന്നിവരുമായി കെ ഫോണ്‍കണക്ഷന്‍ ഉപയോഗിച്ച് മുഖ്യമന്തി തത്സമയം സംവദിച്ചു.

വെബ് പേജ് മന്ത്രി കെ.എന്‍.ബാലഗോപാലും ആപ്ലിക്കേഷന്‍ മന്ത്രി എം.ബി.രാജേഷും മോഡം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പുറത്തിറക്കി. പദ്ധതിയുടെ 97% പൂര്‍ത്തിയായെന്നു കെ ഫോണ്‍ എംഡി ഡോ.സന്തോഷ്ബാബു പറഞ്ഞു.

1794 രൂപ 3000 ഡേറ്റ (ജിബി) വേഗം 20 എംബിപിഎസ്., 2094 രൂപ 3000 ഡേറ്റ (ജിബി) വേഗം 30 എംബിപിഎസ്., 2394 രൂപ 4000 ഡേറ്റ (ജിബി) വേഗം 40 എംബിപിഎസ്. 2694 രൂപ 5000 ഡേറ്റ (ജിബി) വേഗം 50 എംബിപിഎസ്., 2994 രൂപ 4000 ഡേറ്റ (ജിബി) വേഗം 75 എംബിപിഎസ്., 3594 രൂപ 5000 ഡേറ്റ (ജിബി) വേഗം 100 എംബിപിഎസ്., 4794 രൂപ 5000 ഡേറ്റ (ജിബി) വേഗം 150 എംബിപിഎസ്.,5994 രൂപ 5000 ഡേറ്റ (ജിബി) വേഗം 200 എംബിപിഎസ്., 7494 രൂപ 5000 ഡേറ്റ (ജിബി) വേഗം 250 എംബിപിഎസ്., എന്നിവയാണ് 6 മാസത്തേക്കുള്ള പ്ലാനുകള്‍.

 

TAGS: KFON |