ഒഎന്‍ഡിസി ബിടുബി സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പായ റാപ്പിഡോറിനെ ആദരിക്കും

Posted on: June 5, 2023

കൊച്ചി : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) ഡിജിറ്റല്‍ വിപണനം സുഗമമാക്കാനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഡിജിറ്റല്‍ കൊമേഴ്‌സിന്റെ (ഒഎ
ന്‍ഡിസി) ബിടുബി സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പായ റാപ്പിഡോറിനെ ആദരിക്കും. പേസ്ഓര്‍ഡര്‍ഡോട് കോം എന്ന വെബ്‌സൈറ്റിലൂടെ എംഎസ്എംഇകള്‍ക്ക് സുഗമമായി ബിസിനസ് രജിസ്റ്റര്‍ ചെയ്യാനും ഓര്‍ഡ്‌റുകള്‍ സ്വീകരിക്കാനും കഴിയുന്ന സംവിധാനമൊരുക്കിയത് കണക്കിലെടുത്താണിത്.

ഡിജിറ്റല്‍ കൊമേഴ്‌സ് എല്ലാതട്ടിലുമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോ
ടെ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഓപ്പണ്‍ഇ-കൊമേഴ്‌സ് മേഖലയാണ് 236 നഗരങ്ങളിലായി 36,000
കച്ചവടക്കാരാണ് ഇതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ന്യൂഡല്‍ഹിയിലെ ഒഎന്‍ഡിസി ഓഫിസില്‍ നടക്കുന്ന ബിടുബി അലോക്ഡ് എന്ന പരിപാടിയില്‍ റാപിഡോറിന്റെ സ്ഥാപകന്‍ തോംസണ്‍ സ്‌കറിയ, സഹസ്ഥാപകരായ പ്രഭു ചന്ദു, പവന്‍കുമാര്‍ എന്നിവരെ ആദരിക്കും.

എംഎസ്എംഇകള്‍ പ്ലേസ്ഓര്‍ഡറില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ ആര്‍ക്കാ
ണോ വേണ്ടത് അവര്‍ ഒന്‍ഡിസി വഴി തന്നെ ഓര്‍ഡറുകള്‍ നല്‍കുന്നു. സ്വന്തമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇല്ലാതെ തന്നെ വ്യാപാരം സാധ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് തടസങ്ങളോ പരിധിയോ ഇല്ലാതെ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ ത
രിതഗതിയിലാക്കാനാണ് റാപ്പിഡോര്‍, സൈന്‍ക്യാച്ച് എന്നീ കമ്പനികളുടെസേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഒഎന്‍ഡിസി എംഡിയും സിഇഒയുമായ ടി. കോശി പറഞ്ഞു.

ഒഎന്‍ഡിസിയില്‍ നിന്നുള്ള മാസങ്ങളുടെ സഹകരണത്തിനും അപാരമായ പ്രോത്സാഹനത്തിനും ശേഷം, ഒ
ന്‍ഡിസിയിലെ ബിസിനസുകള്‍ക്കായി ഇന്റര്‍ഓപ്പറബിള്‍ ട്രേഡ് ഇപ്പോള്‍ തുറന്നിരിക്കുകയാണെന്ന് റാപ്പിഡോര്‍ സ്ഥാപക സിഇഒ തോംസണ്‍ സ്‌കറിയ പറഞ്ഞു. ഡിജിറ്റല്‍ വ്യാപാര രംഗത്ത് കടന്നുവരാന്‍ കഴിയാത്ത 90% വ്യാപാരികള്‍ക്കും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും അവരുടെ
ബിസിനസ് വിപുലീകരിക്കാനും പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനും കൂടുതല്‍ മികച്ച രീതിയില്‍ കച്ചവടം നടത്താനും ഈ പുതിയ സംവിധാനം പ്രോത്സാഹനമാകും.

പ്ലേസ് ഓര്‍ഡറില്‍ രജിസ്റ്റര്‍ ചെയ്ത ശീതീകരിച്ച സമുദ്രോത്പന്ന വിതരണ കമ്പനിയായ അബാദിന് ബംഗളൂരുവിലെ ലുലു മാളില്‍ നിന്നും ഓര്‍ഡര്‍ലഭിച്ചു. രാജ്യത്തുടനീളമുള്ളഎംഎസ്എംഇകള്‍ ഇതുവഴി
രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ചെലവ് കുറഞ്ഞ, മികച്ച ലാഭം കിട്ടുന്ന, മികച്ച വില്പ്പന നടക്കുന്ന ഈ പ്ലാ
റ്റ്‌ഫോം ഡിജിറ്റല്‍ വിപണനത്തില്‍ പുത്തന്‍ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാപിഡോറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rapidor.com അല്ലെങ്കില്‍ https://placeorder.com/ എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.