ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 42.8% വര്‍ധന

Posted on: May 24, 2023

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 42.8% വര്‍ധന. വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച ട്രാഫിക് കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഭേദിച്ച്
5.032 കോടിയായി.

കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം 3.52 കോടിയായിരുന്നു. പ്രതിമാസവളര്‍ച്ചാ നിരക്ക് 2022 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയില്‍ 22.18% കൂടി കോവിഡിനുശേഷം ടൂറിസം മേഖലയ്ക്കുണ്ടായ
വളര്‍ച്ച വ്യക്തമാക്കുന്നതാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന.

കഴിഞ്ഞ ഏപ്രിലില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളുടെ റദ്ദാക്കല്‍നിരക്ക് 0.47% ആയി കുറയുകയും ചെയ്തു.