എന്‍എസ്ഇ ക്രൂഡ് ഓയില്‍, നാചുറല്‍ ഗ്യാസ് കോണ്‍ട്രാക്ടുകള്‍ക്കു തുടക്കം കുറിച്ചു

Posted on: May 16, 2023

കൊച്ചി : നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് രൂപ അടിസ്ഥാനത്തിലുള്ള ക്രൂഡ് ഓയില്‍, നാചുറല്‍ ഗ്യാസ് കോണ്‍ട്രാക്ടുകള്‍ക്കു തുടക്കം കുറിച്ചു. തങ്ങളുടെ കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ സെബിയുടെ അനുമതിക്കു വിധേയമായാണ് എന്‍എസ്ഇയില്‍ എന്‍വൈഎംഇഎക്‌സ് ഡബ്ലിയുടിഐ ക്രൂഡ് ഓയില്‍, നാചുറല്‍ ഗ്യാസ് ഫ്യൂചേഴ്‌സിനു തുടക്കം കുറിച്ചിരിക്കുന്നത്.

മൊത്തത്തിലുള്ള കമ്മോഡിറ്റി വിഭാഗത്തിന് ഒപ്പം ഊര്‍ജ്ജ വിഭാഗത്തിലേക്കു കൂടി എന്‍എസ്ഇയുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതാണ് ഈ നീക്കം. എന്‍സിഎല്‍ സെറ്റില്‍മെന്റ് ഗാരണ്ടിയും എന്‍എസ്ഇ മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതോടെ ഈ കോണ്‍ട്രാക്ടുകള്‍ വിപണിയിലെ പങ്കാളികള്‍ക്ക് വിലക്കയറ്റത്തിനെതിരായി നീങ്ങാനും തങ്ങളുടെ വ്യാപാര ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണു നല്‍കുന്നതെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു.

 

TAGS: NSE |