85,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

Posted on: April 10, 2023

കൊച്ചി : 2022-2023 സാമ്പത്തിക വര്‍ഷം 85,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഇനങ്ങളുടെപ്രാദേശിക ഉത്പാദനം കേന്ദ്ര സര്‍ക്കാര്‍
പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയില്‍ രാജ്യം റെക്കോര്‍ഡിട്ടത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) നല്‍കിയ കണക്കുകള്‍ പ്രകാരം 2022-2023 സാമ്പത്തിക വര്‍ഷം 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യചെയ്തു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ ഐസ്‌കീമുകള്‍) ഇതിനു സഹായകമായി. ഇന്ത്യ നിലവില്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന 5 രാജ്യങ്ങള്‍ യുഎഇ, യുഎസ്, നെതര്‍ലാന്‍ഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകള്‍വ്യക്തമാക്കുന്നു.

40 ബില്യണ്‍ ഡോളര്‍ ഡോളറിലധികം മൂല്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുമെന്നും കയറ്റുമതി 25 ശതമാനം ഉയരുമെന്നും ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ വില്ക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 97 ശതമാനവും ഇപ്പോള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍
മാതാക്കളാണ്. 2022ല്‍ ഇന്ത്യ 80-85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ചതോടെ ചൈനയ്ക്ക് തുല്യമായി ഉയര്‍ന്നു.

TAGS: Smart Phone |