ആദ്യ ദേശീയ റീട്ടെയ്ല്‍ ഉച്ചകോടി ഏപ്രില്‍ 18ന് ന്യൂഡല്‍ഹിയില്‍

Posted on: March 21, 2023

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖവ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യത്തെ ‘ദേശീയ റീട്ടെയ്ല്‍ ഉച്ചകോടി’ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കും. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18, 19 തിയതികളിലാണ് ഉച്ചകോടി നടക്കുക.

ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാരത്തിന്റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ വ്യാപാര-വാണിജ്യ നേതാക്കള്‍ക്കു പുറമേ ചരക്കു ഗതാഗതം, എസ്എംഇകള്‍, കര്‍ഷകര്‍, സ്വയം സഹായസംഘങ്ങള്‍, വനിതാ സംരംഭകര്‍, കച്ചവടക്കാര്‍, സേവന സംരംഭകര്‍, ചില്ലറ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലെയും സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍ട്ടിയ ഉച്ചകോടിയുടെ അധ്യക്ഷനാകും.

രണ്ട് ദിവസത്തെ റീട്ടെയ്ല്‍ ഉച്ചകോടിയില്‍ വിവിധ സെഷനുകളിലായി കോര്‍പ്പറേറ്റ് ഇതര മേഖലയുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, വകുപ്പ്‌മേധാവികള്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ വ്യാപാര പ്രമുഖരെ അഭിസംബോധന ചെയ്യും.

ജിഎസ്ടി നികുതി സമ്പ്രദായം ലഘൂകരിക്കല്‍, ഇ-കൊമേഴ്‌സ് നയത്തിന്റെ അടിയന്തര സാഹചര്യം, ഇ-കൊമേഴ്‌സിന്റെ നിയന്ത്രണം, ദേശീയ റീട്ടെയ്ല്‍ വ്യാപാര നയം എന്നിവയ്ക്ക് പുറമെ ചില്ലറ വില്പ്പനയില്‍ വിവിധ തലത്തിലുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃ
ത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.