തൃശൂര്‍ ആസ്ഥാനമായ സ്റ്റാര്‍ട്ടപ് കമ്പനി ഇങ്കര്‍ റോബട്ടിക്‌സിന് 12 ലക്ഷം ഡോളര്‍ നിക്ഷേപം

Posted on: March 10, 2023

കൊച്ചി : റോബട്ടിക്‌സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ആസ്ഥാനമായ സ്റ്റാര്‍ട്ടപ് കമ്പനി ഇങ്കര്‍ റോബട്ടിക്‌സിന് ഏകദേശം 12 ലക്ഷം ഡോളറിന്റെ (9.83 കോടി രൂപ) നിക്ഷേപം. വെഞ്ച്വര്‍ കാപിറ്റല്‍ ആയ എഎച്ച്‌കെ വെഞ്ചേഴ്‌സിന്റെ നേതൃത്വ
ത്തിലുള്ള പ്രീ സീരീസ് ധനസമാഹരണം റൗണ്ടിലാണ് നേട്ടം. കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴില്‍
2018 ലാണ് കമ്പനി രൂപീകരിച്ചത്.

നൂതന സാങ്കേതികവിദ്യയിലുടെ റോബട്ടിക്‌സിനെ താഴെത്തട്ടില്‍ എത്തിച്ച് സാമൂഹിക സ്വാധീനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങളില്‍ റോബട്ടിക്‌സ് സാക്ഷരതയും അവബോധവും വര്‍ധിപ്പിക്കാന്‍ ഫണ്ട് ഉപയോഗിക്കുമെന്ന് ഇങ്കര്‍ റോബട്ടിക്‌സ് സ്ഥാപകനും എംഡിയുമായ രാഹുല്‍ ബാലചന്ദ്രന്‍പറഞ്ഞു.

ഡെലിവറി പ്ലാറ്റ്‌ഫോമായ ഇങ്കര്‍ലേണ്‍ (Inkerlearn), ഹാര്‍ഡ് വെയറും ഉള്ളടക്കവും സംയോജിപ്പിച്ച് ആകര്‍ഷകമായ കമ്യൂണിറ്റി സൃഷ്ടിക്കുന്ന ഇക്കോസിസുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈപ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ആദ്യത്തെ ഉത്പന്നം ഇങ്കര്‍ റോബോമെര്‍ ആണ്.

TAGS: Inker Robotics |